HOME
DETAILS

പൊലിസ് ഘടനയില്‍ അഴിച്ചുപണി: ക്രമസമാധാന ചുമതല ഇനി ഒരു എ.ഡി.ജി.പിക്ക്

  
backup
February 28 2019 | 00:02 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%98%e0%b4%9f%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് ഘടനയില്‍ മാറ്റംവരുത്താന്‍ തീരുമാനം. മേഖലാ എ.ഡി.ജി.പി തസ്തികകള്‍ ഒഴിവാക്കി ക്രമസമാധാന ചുമതലക്ക് ഒരു എ.ഡി.ജി.പിയെ മാത്രം നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ദക്ഷിണ, ഉത്തരമേഖലാ എ.ഡി.ജി.പി തസ്തികകള്‍ ഇതോടെ ഇല്ലാതായി. ക്രമസമാധാന ചുമതലയില്‍ ഒരു എ.ഡി.ജി.പി മതിയെന്ന ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. ഈ തസ്തികയിലേക്ക് ആരെ നിയമിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇപ്പോള്‍ ഡി.ജി.പി തസ്തികയിലുള്ള ടോമിന്‍ ജെ. തച്ചങ്കരിക്കോ എ.ഡി.ജി.പി മനോജ് എബ്രഹാമിനോ ആണ് സാധ്യത.
ക്രമസമാധാനത്തിന് ഡി.ജി.പിക്ക് താഴെ രണ്ട് എ.ഡി.ജി.പിമാര്‍ എന്നതില്‍ മാറ്റംവരുത്തി ഒരു എ.ഡി.ജി.പിയെ നിയമിച്ച് പൂര്‍ണ ചുമതല നല്‍കും. ഇതിനായി എ.ഡി.ജി.പി ഓപറേഷന്‍ എന്ന തസ്തിക സൃഷ്ടിച്ചു.
പൊലിസ് ആസ്ഥാനത്തായിരിക്കും നിയമനം. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി കഴിഞ്ഞാല്‍ രണ്ടാമന്‍ എ.ഡി.ജി.പിയായിരിക്കും. ദക്ഷിണ, ഉത്തരമേഖലാ സോണുകളുടെ ചുമതല എ.ഡി.ജി.പിക്ക് പകരം ഐ.ജിമാര്‍ക്ക് നല്‍കാനും റേഞ്ചുകളുടെ ചുമതല ഐ.ജിമാരില്‍ നിന്ന് മാറ്റി ഡി.ഐ.ജിമാര്‍ക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
നിലവില്‍ സംസ്ഥാനത്ത് രണ്ട് സോണുകളും നാല് പൊലിസ് റേഞ്ചുകളുമാണുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവയാണ് റേഞ്ചുകള്‍. ഇതില്‍ തിരുവനന്തപുരം, തൃശൂര്‍ റേഞ്ചുകളില്‍ മൂന്ന് ജില്ലകളും മറ്റു രണ്ടിടങ്ങളില്‍ നാല് ജില്ലകള്‍ വീതവുമാണുള്ളത്.
ഉത്തരമേഖലാ സോണിന്റെ ചുമതലയുണ്ടായിരുന്ന ഡി.ജി.പി രാജേഷ് ദിവാന്‍ കഴിഞ്ഞ വര്‍ഷം മെയില്‍ വിരമിച്ചിരുന്നു. ഇതിനുശേഷം ഇവിടെ എ.ഡി.ജി.പിയെ നിയമിച്ചില്ല. പകരം ദക്ഷിണ മേഖലാ എ.ഡി.ജി.പി അനില്‍കാന്തിന് ഉത്തര മേഖലയുടെ കൂടി ചുമതല നല്‍കുകയായിരുന്നു.
കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ അരങ്ങേറുമ്പോള്‍ ഉത്തരമേഖലാ എ.ഡി.ജി.പിയുടെ കസേര ഒഴിഞ്ഞുകിടന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കുകയും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ അടിയന്തരമായി പൊലിസ് ഘടനയില്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ചത്.


85 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം

തിരുവനന്തപുരം: വിവിധ വകുപ്പുകളിലായി 85 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കിഫ്ബി പദ്ധതിപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ (ലാന്‍ഡ് അക്വിസിഷന്‍ യൂനിറ്റ്) അനുവദിക്കും. ഇതിനായി ഓരോ യൂനിറ്റിലും 13 തസ്തികകള്‍ സൃഷ്ടിക്കാനും കണ്ണൂര്‍ സിറ്റി റോഡ് വികസനപദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് എട്ട് തസ്തികകളുള്ള ലാന്‍ഡ് അക്വിസിഷന്‍ യൂനിറ്റ് അനുവദിക്കാനും തീരുമാനിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ ഡി.എം കോഴ്‌സ് ആരംഭിക്കുന്നതിന് ഒരു പ്രൊഫസര്‍ തസ്തികയും രണ്ട് സീനിയര്‍ റസിഡന്റ് തസ്തികകളും സൃഷ്ടിക്കും.
ആരോഗ്യ സര്‍വകലാശാലയില്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്റെ (ടെക്‌നിക്കല്‍) തസ്തിക സൃഷ്ടിക്കാനും കൊല്ലം വെണ്‍ചേമ്പ് എം.ജി.പി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 15 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  12 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  12 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  12 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  12 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago