HOME
DETAILS

എയര്‍ ഇന്ത്യാ വിമാനം പണിമുടക്കി; യാത്രക്കാര്‍ പ്രതിഷേധിച്ചു

  
backup
April 06 2017 | 22:04 PM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%a3%e0%b4%bf-2


നെടുമ്പാശ്ശേരി: നെടുമ്പാശേരിയില്‍ നിന്നു ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം അനിശ്ചിതമായി വൈകിയതിനെത്തുടര്‍ന്നു വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ബുധനാഴ്ച വൈകിട്ട് 5.50നു ജിദ്ദയിലേക്കു പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ എ.ഐ 963 നമ്പര്‍ വിമാനമാണ് അനിശ്ചിതമായി വൈകിയത്.
ഇതുമൂലം 296 യാത്രക്കാരാണു നെടുമ്പാശ്ശേരിയില്‍ കുടുങ്ങിയത്. 30 മണിക്കൂറിലേറെ വിമാനം വൈകിയിട്ടും പകരം സംവിധാനം കാണാത്ത എയര്‍ ഇന്ത്യയുടെ നടപടിയില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. ബുധനാഴ്ച വൈകിട്ട് യാത്ര പുറപ്പെടുന്നതിന് എമിഗ്രേഷന്‍ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി യാത്രക്കാരെ വിമാനത്തില്‍ കയറ്റിയിരുന്നു. പിന്നീടാണു വിമാനത്തിനു സാങ്കേതിക തകരാറുണ്ടെന്ന് അറിയിച്ചത്. ഇതു പരിഹരിക്കാന്‍ യാത്രക്കാരെ വിമാനത്തില്‍ തന്നെ ഇരുത്തി നാലു മണിക്കൂറോളം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നു പത്തോടെ യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റുകയായിരുന്നു.
ഇന്നലെ രാവിലെയോടെ വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു യാത്രക്കാരെ വിമാനത്തില്‍ കയറ്റിയെങ്കിലും തകരാര്‍ മൂലം വിമാനം പുറപ്പെടാനായില്ല. മണിക്കൂറുകള്‍ക്കു ശേഷം വീണ്ടും യാത്രക്കാരോടു പുറത്തിറങ്ങാന്‍ എയര്‍ ഇന്ത്യാ അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും യാത്രക്കാര്‍ ഇത് അംഗീകരിക്കാതെ വിമാനത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് പൊലിസെത്തി അനുനയിപ്പിച്ചാണ് ഇവരെ പുറത്തിറക്കിയത്. രാത്രിയോടെ മറ്റൊരു വിമാനം എത്തിച്ച് ഇവരെ ് യാത്രയാക്കാമെന്നു എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്ക് ഉറപ്പുനല്‍കുകയായിരുന്നു. വിമാനത്തില്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്കു വേണ്ടത്ര ഭക്ഷണം എത്തിച്ചു നല്‍കാന്‍ പോലും അധികൃതര്‍ തയാറായില്ലെന്നും പരാതിയുണ്ട്. സ്ത്രീകളും കുട്ടികളും വിശപ്പു സഹിക്കാന്‍ കഴിയാതെ തളര്‍ന്നതോടെയാണ് യാത്രക്കാര്‍ പ്രതിഷേധം തുടങ്ങിയത്. രാത്രി വൈകിയും എയര്‍ ഇന്ത്യയുടെ വിമാനവും പ്രതീക്ഷിച്ച് ഇരിക്കുകയാണു യാത്രക്കാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  10 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago