പനമരത്ത് വേനല്‍മഴയില്‍ വ്യാപകനാശം
പനമരം: പനമരത്ത് വേനല്‍മഴയില്‍ വ്യാപകനാശം. നീര്‍വാരത്തും പരിസര പ്രദേശങ്ങളിലും കാറ്റും മഴയും ഇടിമിന്നലും വ്യാപക നാശനഷ്ടമാണ് വരുത്തിയത്. നീര്‍വാരത്ത് തെങ്ങ് വീണ് വീട് തകര്‍ന്നു.
നടവയലില്‍ ഇടിമിന്നലില്‍ നിരവധി വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ചിറ്റാലൂര്‍ക്കുന്ന് ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ കൂളറിനും നാശനഷ്ടമുണ്ടായി.
നീര്‍വാരം ടൗണിന് സമീപത്തെ ഇരുപുഴിക്കുന്നേല്‍ ജനാര്‍ദനന്റെ വീടാണ് തെങ്ങ് വീണ് തകര്‍ന്നത്. സമീപവാസിയുടെ കൃഷിയിടത്തിലെ തെങ്ങ് കാറ്റില്‍ പൊട്ടിവീണ് വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഭിത്തിക്കും കേടു പാടുകള്‍ സംഭവിച്ചിട്ടുണ്ട്. തെങ്ങ് വീഴുന്നതിന് ഒരു മിനിറ്റ് മുമ്പാണ് അടുക്കളയില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ മുന്‍ഭാഗത്തേക്ക് പോയത്.
ഇതുകൊണ്ട് മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. നീര്‍വാരം പോസ്റ്റ് ഓഫിസിന് സമീപത്തെ പ്ലാവ് ഒടിഞ്ഞു വീണ് വൈദ്യുതി ലൈനും തകര്‍ന്നു. നടവയലില്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍, ട്രഷറി എന്നിവിടങ്ങളിലെ കമ്പ്യുട്ടറുകളും, ടി.വി, റെഫ്രിജറേറ്റര്‍, പമ്പ് സെറ്റ് തുടങ്ങി നിരവധി വീട്ടുപകരണങ്ങളും നശിച്ചവയില്‍പെടും. കഴിഞ്ഞ ദിവസം ഈ ഭാഗങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."