വഴി തര്‍ക്കം: അറുപത്തഞ്ചുകാരന്‍ മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍
പള്ളുരുത്തി: അയല്‍വാസികള്‍ തമ്മിലുള്ള വഴി തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ പോസ്റ്റ്മാന്‍ മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍.
കുമ്പളങ്ങി മാളാട്ട് ബേക്കറിക്ക് സമീപം കുരിശിങ്കല്‍ വീട്ടില്‍ ജോസഫ് (65) ആണ് മരിച്ചത് വ്യാഴാഴ്ച വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം മരിച്ച ജോസഫും അയല്‍വാസി കൊല്ല ശ്ശാണി വീട്ടില്‍ മുന്‍ കെ.എസ്.ഇ.ബി ജീവനക്കാരനുമായ തോമസ് വാള്‍ഡ്രിന്‍ ( തമ്പി 60) നുമായിട്ടാണ് തര്‍ക്കമുണ്ടായത്.
തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ജോസഫ് വീട്ടിലെ കറിക്കത്തി ഉപയോഗിച്ച് വാള്‍ഡ്രിന്റെ ദേഹത്ത് മുറിവുണ്ടാക്കിയിരുന്നു.തുടര്‍ന്ന് ഇയാള്‍ ജോസഫിനെ കയ്യിലുണ്ടാ യിരുന്ന ടോര്‍ച്ചിന് തലക്കടിക്കുകയും ചെയ്തു.
തര്‍ക്കത്തിനു ശേഷം ഇവിടെ നിന്നും പോയ ജോസഫ് കുറച്ചു ദൂരെ മാറി കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ വെളളിയാഴ്ച പുലര്‍ച്ചെ എഴുമണിയോടെ ജോസഫ് വഴിയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് ജോസഫിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നു.
ജോസഫിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തി തോമാസ് വാള്‍ഡ്രിനെതിരെ പൊലിസ് കേസ്സെടുത്തു.കോടതി യില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പളളുരുത്തി സി.ഐ കെ.ജി അനീഷിനാണ് അന്വേഷണ ചുമതല. എല്‍സിയാണ് മരിച്ച ജോസഫിന്റെ ഭാര്യ മൃതദേഹം സംസ്‌കക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."