HOME
DETAILS
MAL
ഐ.ടി.ഐ പ്രവേശനം: കൗണ്‍സലിംഗ് 12ന്
backup
July 06 2016 | 09:07 AM
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്മെന്റ് ഐ.ടി.ഐയിലെ മെട്രിക് നോണ്‍ മെട്രിക്, എസ്.സി.വി.റ്റി മെട്രിക്, മെട്രിക് (എസ്.സി.പി.) ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന്റെ കൗണ്‍സലിംഗ് 12ന് രാവിലെ 10ന് ഐ.ടി.ഐയില്‍ നടക്കും. കൗണ്‍സലിങില്‍ പങ്കെടുക്കുന്നതിന് എട്ടിന് വൈകിട്ട് നാലിനകം ഐ.ടി.ഐയിലെത്തി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്തവരെ കൗണ്‍സിലിങില്‍ പങ്കെടുപ്പിക്കില്ല. കൗണ്‍സിലിങില്‍ പങ്കെടുക്കുന്നവര്‍ 12ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രക്ഷകര്‍ത്താവിനൊപ്പം എത്തണം. എസ്.സിഎസ്.ടിഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് നേടിയവരാണ് കൗണ്‍സിലിങിന് ഹാജരാകേണ്ടത്. വിശദവിവരത്തിന് ഫോണ്‍: 0479-2452210.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."