കുളച്ചല്‍ തുറമുഖ പദ്ധതി: കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്ന് കടന്നപ്പള്ളി
തിരുവനന്തപുരം: കുളച്ചല്‍ പദ്ധതിക്ക് അനുമതി നല്‍കിയതിനെതിരെ കേരളം. വിഴിഞ്ഞത്തിന് തൊട്ടടുത്ത് മറ്റൊരു തുറമുഖമെന്തിനെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം ചാനലിനോട് പറഞ്ഞു.
വിഴിഞ്ഞവും കുളച്ചലും തമ്മിലുള്ള ദൂരം 36 കി.മീറ്റര്‍ മാത്രമാണ്. അതായത് 19.8 നോട്ടിക്കല്‍ മൈല്‍ ദൂരം. വിഴിഞ്ഞത്തെ പോലെതന്നെ രാജ്യാന്തര കപ്പല്‍ ചാലില്‍ നിന്ന് ഒന്നരമണിക്കൂര്‍ ദൂരമേയുള്ളൂ കുളച്ചലിലേക്കും. എന്നാല്‍, കുളച്ചലിലേക്കാളും സ്വാഭാവിക ആഴം കൂടുതലാണ് വിഴിഞ്ഞത്തിന്. വിഴഞ്ഞത്ത് 20 മീറ്റര്‍ ആഴമുണ്ട്. അതിനാല്‍ തന്നെ 22,000 ടി.ഇ.യു ശേഷിയുള്ള പടുകൂറ്റന്‍ കപ്പല്‍ അടുപ്പിക്കാനാകും. എന്നാല്‍ കുളച്ചലിനാകട്ടെ 15 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. എന്നാല്‍, രാജ്യന്തര കപ്പല്‍ ചാലിലേക്ക് മാര്‍ഗം തെളിയിക്കാന്‍ കുളച്ചലിന് അടിത്തട്ടിലെ പാറകള്‍ പൊട്ടിക്കേണ്ടി വരും. പക്ഷേ കേരളത്തിലെ തടസ്സങ്ങള്‍ മുതലെടുത്ത് രാജ്യാന്തര തുറമുഖം കുളച്ചലിലേക്ക് മാറ്റിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു തമിഴ്‌നാട്. അതിനാണ് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി ലഭിച്ചത്. കുളച്ചല്‍ തുറമുഖംകൂടി യാഥാര്‍ഥ്യമായാല്‍ കേരളത്തിന്റെ കടല്‍വഴിയുള്ള ചരക്ക് ഗതാഗതത്തിന് വലിയ ഭീഷണിയാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."