ബിവറേജ് സമരക്കാര്‍ക്ക് ജാമ്യം; ജയിലിനുപുറത്ത് സ്വീകരണം
മാനന്തവാടി: കഴിഞ്ഞദിവസം മാനന്തവാടി ബിവറേജ് മദ്യഷാപ്പ് ഉപരോധിച്ചതിന് അറസ്റ്റിലായ സമരക്കാര്‍ക്ക് ജാമ്യം ലഭിച്ചു.
മേഴ്സി മാര്ട്ടിന്, മാക്ക പയ്യംപള്ളി, മുണ്ടത്തി അമ്മ, മാധവി, ചിട്ടാങ്കി, സുശീല, കമല, ബിന്ദു, ശ്രീജിത്ത് എന്നിവര്‍ക്കാണ് മാനന്തവാടി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മാനന്തവാടി മദ്യഷാപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ 430 ദിവസമായി സമരത്തിലാണ്.
ഞായറാഴ്ച മദ്യഷാപ്പ് ഉപരോധിച്ചതിനെ തുടര്‍ന്നാണ് പത്തോളം സമരസമിതി പ്രവര്‍ത്തകരെ മാനന്തവാടി പൊലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ സ്ത്രീകളായ ഒന്‍പതു പേരെ വൈത്തിരി സബ്ജയിലിലും ഒരാളെ മാനന്തവാടി ജയിലേക്കുമാണ് മാറ്റിയത്.
ജയില്‍ മോചിതരായവരെ ജയില്‍ കവാട പരിസരത്ത് മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. സ്വീകരണ പരിപാടിയില്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജംഷീര്‍ പള്ളിവയല്‍, കെ.കെ മുജീബ് റഹ്മാന്, ജെയിംസ് തോമസ്, എ.ജി അനീഷ്, ജാസ്മിന് വട്ടത്ത്വയല്, ടി ഖാലിദ്, മേഴ്സി മാര്ട്ടിന്, മാക്ക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."