HOME
DETAILS
MAL
വിലവര്‍ധന: പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം
backup
July 06 2016 | 09:07 AM
ആലപ്പുഴ: പൊതുവിപണിയില്‍ അരി, പയറുവര്‍ഗങ്ങള്‍, പച്ചക്കറി തുടങ്ങിയവയുടെയും ഹോട്ടല്‍ ഭക്ഷണത്തിന്റെയും വിലവര്‍ധന നിയന്ത്രിക്കുന്നതിനും പാചകവാതക ലഭ്യത ഉറപ്പു വരുത്തുന്നതിനുമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം കൂടി. ഭക്ഷ്യോപദേശക ജാഗ്രതാ സമിതി അംഗങ്ങളും വ്യാപാരി സംഘടനാ പ്രതിനിധികളും ഹോട്ടല്‍ റസ്റ്റോറന്റ് സംഘടനാ പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി ഉടമകള്‍ എന്നിവരും താലൂക്ക് സപ്ലൈ ഓഫീസര്‍മാരും പങ്കെടുത്തു. ഗ്യാസിന്റെ വില, ലഭ്യത, ഗ്യാസിന്റെ കയറ്റിറക്കു പ്രശ്‌നങ്ങള്‍, ഹോട്ടല്‍ ശുചിത്വം, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കല്‍, വില ഏകീകരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിനായി പരിശോധന കര്‍ശനമാക്കാന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."