രാജ്യസഭാംഗത്വം കോട്ടയത്തിന്റെ വികസനക്കുതിപ്പിനായി വിനിയോഗിക്കും: ജോസ് കെ.മാണി
.
കോട്ടയം : പാര്‍ലമെന്റ് മണ്ഡലത്തിന്റെ വികസനത്തില്‍ ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ രാജ്യസഭാംഗത്വം വിനിയോഗിക്കുമെന്ന് ജോസ് കെ.മാണി. 6 വര്‍ഷത്തെ കാലയളവില്‍ എം.പി ഫണ്ടായി ലഭിക്കുന്ന 30 കോടി രൂപയില്‍ പരമാവധി തുക കോട്ടയത്തിനായി നീക്കിവയ്ക്കും. ലോക്‌സഭാംഗം എന്ന നിലയില്‍ നിര്‍വ്വഹണത്തിലിരിക്കുന്നതായ വികസനപദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകാന്‍ ഇതു സഹായകരമാകും. നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതിനെങ്കിലും കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ അതിന് പ്രത്യേകം പ്രാധാന്യം നല്‍കും. രാജ്യസഭാംഗത്തിന് ആദ്യ വര്‍ഷത്തിന് ലഭിക്കുന്ന എം.പി ഫണ്ടായ 5 കോടി രൂപ പൂര്‍ണ്ണമായും കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ തന്നെ വിനിയോഗിക്കും. അതുകൊണ്ടുതന്നെ മണ്ഡലം അനാഥമായി എന്ന പ്രചരണത്തിന് അടിസ്ഥാനമില്ല.
രാജ്യത്തിന്റെ ആകെ തന്നെ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ കോട്ടയത്തിന്റെ തനതായ വികസനമാതൃക രൂപപ്പെടുത്തുന്ന പദ്ധതികളാണ് ഇതിനോടകം നടപ്പിലാക്കിയത്.
കോട്ടയത്തിന്റെ വൈജ്ഞാനിക പാരമ്പര്യം നിലനിര്‍ത്തുന്നതിനും ഭാവി തലമുറയ്ക്ക് നിരവധി അവസരങ്ങള്‍ നല്‍കുന്നതിനും സഹായകരമായ നിലയില്‍ സയന്‍സ് സിറ്റി, ഐഐഐടി, ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍മാനേജ്‌മെന്റ്, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍, കേന്ദ്രീയ വിദ്യാലയം, ഏകലവ്യമോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ തുടങ്ങിയ നിരവധി കേന്ദ്ര സ്ഥാപനങ്ങള്‍ അനുവദിപ്പിക്കുവാനും അതെല്ലാം പൂര്‍ത്തീകരണത്തിലേക്ക് എത്തിക്കുവാനും സാധിച്ചു.
ഇപ്പോഴുള്ള ലോക്‌സഭയുടെ കാലാവധി മെയ് മാസത്തിലാണ് പൂര്‍ത്തിയാകുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള സാധ്യതകൂടി കണക്കിലെടുത്താന്‍ കാലാവധിയില്‍ ഇനി അവശേഷിക്കുന്നത് ഏതാനും മാസങ്ങള്‍ മാത്രമാണ്. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ എം.പി ഫണ്ട് വിനിയോഗമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ഒരു വര്‍ഷം 5 കോടി എന്ന കണക്കില്‍ 25 കോടിരൂപയാണ് ഒരു ലോക്‌സഭാ കാലയളവില്‍ ലഭിക്കുന്നത്. ഇതിനോടകം 29.71 കോടി രൂപയുടെ പദ്ധതികള്‍ ജില്ലാ ഭരണകൂടത്തിന് നല്‍കി കഴിഞ്ഞു. അതില്‍ 20 കോടിയോളം രൂപയ്ക്ക് ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തു. ഏതെങ്കിലും പദ്ധതികളുടെ നിര്‍വഹണത്തില്‍ തടസ്സം നേരിട്ടാല്‍ ഫണ്ട് നഷ്ടമാകാതിരിക്കാന്‍ വേണ്ടിയാണ് 4 കോടി രൂപയോളം അധികമായി നല്‍കിയിരിക്കുന്നത്. മുന്‍ കാലങ്ങളെപ്പോലെതന്നെ മറ്റു മണ്ഡലങ്ങളിലെ ചിലവഴിക്കാത്ത പണം വിനിയോഗിച്ചുകൊണ്ടുള്ള പദ്ധതികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. മണ്ഡലത്തിലെ സുസ്ഥിര വികസനത്തിന് വഴികാട്ടുന്ന നൂതനആശയങ്ങളും പരിഹാരനിര്‍ദേശങ്ങളും നിര്‍ദേശിക്കുന്നതിനായി സംഘടിപ്പിച്ച വണ്‍ എം.പി വണ്‍ ഐഡിയ മത്സരത്തിന്റെയും പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. അവാര്‍ഡ് നിര്‍ണ്ണയ സമിതി അവസാന ഘട്ടയോഗം ഈ മാസം ചേര്‍ന്ന് അന്തിമ വിജയികളെ പ്രഖ്യാപിക്കും.
കൂടാതെ റയില്‍വെയുടെ വികസന കാര്യത്തിലും സമാനതകലില്ലാത്ത നേട്ടം കൈവരിക്കാന്‍ സാധിച്ചു. പാത ഇരട്ടിപ്പിക്കല്‍ മണ്ഡലത്തിലെ കുറുപ്പുന്തറവരെ പൂര്‍ത്തിയായി. കുറുപ്പുന്തുറ-ഏറ്റുമാനൂര്‍ ഇരട്ടപ്പാത നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള പാതഇരട്ടിപ്പിക്കല്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മണ്ഡലത്തിലെ എല്ലാ സ്‌റ്റേഷനുളേയും ആദര്‍ശ് സ്റ്റേഷന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉന്നത നിലവാരത്തിലാക്കി. നാഗമ്പടം റയില്‍വെ മേല്‍പ്പാലം, ഏറ്റുമാനൂര്‍ സ്റ്റേഷന്‍ നിര്‍മ്മാണം, നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലം എന്നിവയുടെ നിര്‍മ്മാണവും പൂര്‍ത്തിയാവുന്നു.രാജ്യസഭാ അംഗം എന്ന നിലയില്‍ തുടര്‍ന്നും കോട്ടയത്തിന്റെ എല്ലാ ആവശ്യങ്ങളിലും ഒപ്പം നില്‍ക്കുന്നതിനും ജനകീയ വിഷയങ്ങള്‍ പരിഹരിക്കുന്നതിനും പൂര്‍ണ്ണമായി പരിശ്രമിക്കും. ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് മത്സരിക്കുക എന്ന ചുമതല പാര്‍ട്ടി നേതൃത്വം ഒറ്റക്കെട്ടായി ആവശ്യപ്പെട്ട തിനെത്തുടര്‍ന്നാണ് ഏറ്റെടുക്കേണ്ടിവന്നത്.
ഒരു ജനപ്രതിനിധി എന്ന നിലയില്‍ കോട്ടയത്തെ ജനങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞു എന്ന ഉത്തമവിശ്വാസമുണ്ട്. കോട്ടയത്തിന്റെ വികസനപദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകും എന്നതുകൊണ്ടു തന്നെ ഇതുസംബന്ധിച്ച വിമര്‍ശനങ്ങളില്‍ കഴമ്പില്ല. മാസങ്ങള്‍മാത്രം അവശേഷിക്കെ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ല . തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ കോട്ടയത്തിന്റെ പൗരസമൂഹത്തിന്റെ വിലപ്പെട്ട സഹകരണം ഉണ്ടാകണമെന്നും ജോസ് കെ.മാണി അഭ്യര്‍ത്ഥിച്ചു.
കോട്ടയം: വൃതാനുഷ്ഠാനത്തിലൂട നേടിയെടുത്ത ആത്മീയനിറവില്‍ നാടെങ്ങും ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. റംസാന്‍ പകര്‍ന്നു നല്‍കിയ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാന്‍ ഇമാമുമാര്‍ പെരുന്നാള്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. കോട്ടയം തിരുനക്കര പുത്തന്‍പള്ളി ജുമാമസ്ജിദില്‍ ഇമാം മഅ്മൂന്‍ ഹുദവി വണ്ടൂരുംതാജ് ജുമാമസ്ജിദില്‍ ഷിഫാര്‍ മൗലവി അല്‍കൗസരി യുംകോട്ടയം സേഠ് പള്ളിയില്‍ സാദിഖ് അല്‍ഖാസിമിയും താഴത്തങ്ങാടി ജുമാമസ്ജിദില്‍ ഇമാം ഹാഫിസ് കെ.എ. സിറാജുദ്ദീന്‍ അല്‍ഹസനി യും നിസ്‌കാരത്തിന് നേതൃത്വംനല്‍കി.
ഈരാറ്റുപേട്ട: നോമ്പ് കാലത്തെ നന്മകള്‍ പകര്‍ന്നു നല്‍കിയ ആത്മസംതൃപ്തിയുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. വൃത ശുദ്ധി നിറഞ്ഞ റമദാന്‍ മാസത്തിന് പരിസമാപ്തിയായി വിശ്വാസികള്‍ പുലര്‍ച്ചെ തന്നെ പുതുവസ്ത്രങ്ങളണിഞ്ഞ് പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തി.നമസ്‌കാരത്തിന് ശേഷം പരസ്പരം ആശ്ലേഷി ച്ചും ഹസ'തദാനം നല്‍കിയും സ്‌നേഹം പങ്ക്‌വെച് പെരുന്നാള്‍ ആശംസകള്‍ കൈമാറി.
ഈ രാറ്റുപേട്ട നൈനാര്‍ പള്ളിയില്‍ കെ.എച്ച്.ഇസ്മായില്‍ മൗലവിയും പുത്തന്‍പള്ളിയില്‍ കെ.എ.മുഹമ്മദ് നദീര്‍ മൗലവിയും മുഹിദ്ദീന്‍ പള്ളിയില്‍ വി.പി.സുബൈര്‍ മൗലവിയും നമസ്‌കാരത്തിനും ഖുത്തുബയ്ക്കും നേതൃത്വം നല്‍കി. ഈ രാറ്റുപേട്ടയില്‍ മറ്റ് ഇരുപതോളം മസ്ജിദുകളില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു. മഴ കാരണം ഈ രാറ്റുപേട്ടയില്‍ ഈദ് ഗാഹുകള്‍ നടന്നില്ല.
ചങ്ങനാേശരി: അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് എന്ന തക്ബീറോടെ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഏകദൈവ വിശ്വാസത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് ത്യാഗസമ്പൂര്‍ണ്ണമായ ജീവിതം അനുസ്മരിച്ച് വിശ്വാസികള്‍ ഈദുല്‍ ഫിത്തുര്‍ ആഘോഷിച്ചു. പെരുന്നാള്‍ ദിനത്തില്‍ ഇമാമീങ്ങള്‍ പള്ളികളില്‍ നടത്തിയ ഹിന്ദി-ഉറുദു പ്രഭാഷണങ്ങള്‍ അന്യസംസ്ഥാന തൊഴലാളികള്‍ക്ക് പ്രത്യേകിച്ച് ബംഗാളികള്‍ക്ക് വേറിട്ട അനുഭവമായി. റമസാന്‍ വൃതാനുഷ്ടാനത്തിന്റെ പരിശുദ്ധിയും ചെറിയപെരുന്നാള്‍ ഉണര്‍ത്തുന്ന സാഹോദര്യവും കേരളത്തനിമയില്‍ ഇമാമീങ്ങള്‍ വിശദീകരിക്കുമ്പോള്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിനായി പള്ളികളില്‍ ഒത്തുകൂടിയ നൂറുകണക്കിന് ബംഗാളികളില്‍ അത് ആവേശവും നവ്യാനുഭൂതിയും പകര്‍ന്നു. നമസ്‌ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ അക്കൂട്ടരില്‍ പലരും ഹുദാഫീസ്, 'അച്ഛാ തുടങ്ങിയ വാക്കുകള്‍ കൊണ്ട്് പ്രഭാഷണങ്ങളെ അഭിനന്ദിക്കുന്നതും കേള്‍ക്കാനായി. മധ്യ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബംഗാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പായിപ്പാട്് പുതൂര്‍പള്ളിയില്‍ ദക്ഷിണ കേരള ജമിയത്തുല്‍ഉലമ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ഇമാം ഈസഅല്‍ ഖാസിമിയും ചങ്ങനാശേരി പുതൂര്‍പ്പള്ളിയില്‍ ഇമാം അല്‍ഹാഫിസ് ശമീസ്ഖാന്‍നാഇമിയും പഴയപള്ളിജുമാ മസ്ജിദില്‍ ഇമാം സിറാജുദ്ദീന്‍ മൗലവി അല്‍ഖാസിമിയും കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി ഹിന്ദി-ഉറുദു പ്രഭാഷണങ്ങള്‍ നടത്തി ശ്രദ്ധേയരായത്. പെരുന്നാള്‍ സന്ദേശത്തില്‍ മുസ്‌ലിം സമുദായത്തിനും ഇതര സഹോദര സമുദായങ്ങള്‍ക്കും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. റമദാന്‍ വൃതാനുഷ്ടാനത്തിന്റെ പ്രര്‍ത്ഥനാ നിര്‍ഭരമായ 29 ദിനരാത്രങ്ങള്‍ കഴിഞ്ഞ് ചെറിയപെരുന്നാള്‍ ആഘോഷിക്കാനായി മേഖലയിലെ പള്ളികളെല്ലാം ആയിരക്കണക്കിനു വിശ്വാസികളാണ് ഒത്തുചേര്‍ന്നത്. വൃതാനുഷ്ടാനത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യം നിലനിര്‍ത്തി ജീവിതം ചിട്ടപ്പെടുത്തുവാന്‍ ഇമാമീങ്ങള്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
പുതൂര്‍പള്ളി,പഴയപള്ളി,തെങ്ങണാ,പായിപ്പാട്,വടക്കേക്കര,കറുകച്ചാല്‍,നെടുംകുന്നം തുടങ്ങിയ പള്ളികളിലെല്ലാം ആയിരങ്ങളാണ് ചെറിയപെരുന്നാളിനു ഒത്തുചേര്‍ന്നത്. ചിലപള്ളികളില്‍ സ്ത്രീകള്‍ക്ക് നമസ്‌ക്കാരത്തിനു പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു.നമസ്‌ക്കാരശേഷം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. തുടര്‍ന്ന് പരസ്പരം ആലിംഗനം ചെയ്ത് സാഹോദര്യം അരക്കിട്ടുറപ്പിച്ചും മണ്‍മറഞ്ഞ ബന്ധുമിത്രധികളുടെ കബറുകളില്‍ സിയാറത്തു ചെയ്തുമാണ് എല്ലാവരും മടങ്ങിയത്.
കുമാരനല്ലൂര്‍: മക്കാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷം ജാതി മതഭേദമന്യേ പായസം വിളമ്പി ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ സന്തോഷം പങ്കിട്ടു. ഇമാം അല്‍ ഹാഫിസ് റിയാസ് മൗലവിയുടെ ഈദ് സന്ദേശത്തിലൂടെ ആരംഭിച്ച പരിപാടിയില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത് വ്യത്യസ്തമായ അനുഭവം പങ്കുവെച്ചു.പരിപാലന സമിതി കണ്‍വീനര്‍ എസ് കൊച്ചുമോന്‍, പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, സെക്രട്ടറി ഷിമാല്‍ എ റഷീദ്, നജിം, ബിജു, ഷാന, പൂക്കുഞ്ഞ്, ഷാജി, ഉബൈദ്, മുജീബ്, ഷാജിര്‍, ഹബീബ്, റഫീഖ്, മോന്‍, ഹാരിസ്, അബ്ദുല്‍ റഷീദ്, ഖരിം സംസാരിച്ചു.
കാഞ്ഞിരപ്പള്ളി: ഒരു മാസം നീണ്ടു നിന്ന റമദാന്‍ വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ച് വിശ്വാസി സമൂഹം ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു.പെരുന്നാള്‍ ദിനത്തിലെ പ്രധാന ആരാധനയായ ഫിത്ര്‍സക്കാത്ത് നടത്തണമെന്ന സര്‍വ്വാധിനാഥനായ അല്ലാഹു വിന്റെ കല്പന നിര്‍വ്വഹിച്ച ശേഷം പുതു വസ്ത്രങ്ങള്‍ ധരിച്ചാണ് മസ്ജിദുകളിലേക്ക് വിശ്വാസികള്‍ നമസ്‌ക്കാരത്തിനെത്തിയത്. പള്ളി ഇമാമുമാരുടെ പ്രസംഗത്തിനു ശേഷം ചെറിയ പെരുന്നാള്‍ നമസ്‌ക്കാരം നടന്നു. നമസ്‌ക്കാരത്തിനു ശേഷം
ഖുത്ത് ബ പാരായണവും പ്രത്യേക ദുഅയും ഉണ്ടായിരുന്നു. ഇതിനു ശേഷം വിശ്വാസികള്‍ പരസ്പരം ആശ്ലേഷിച്ച് ആശംസകള്‍ അര്‍പ്പിച്ചു.വിവിധ പള്ളികളില്‍ നടന്ന നമസ്‌ക്കാരത്തില്‍ ആയിരകണക്കിനാളുകള്‍ പങ്കെടുത്തു കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയില്‍ അബ്ദുല്‍ സലാം മൗലവിയും എരുമേലി നൈനാര്‍ പള്ളിയില്‍ ടി എസ് അബ്ദുല്‍ കരീം മൗലവിയും ഇടക്കുന്നീ കുരീപ്പാറ പള്ളിയില്‍ അജ്മല്‍ മൗലവിയും പെരുവന്താനത്ത് പി കെ മുഹമ്മദ് മൗലവിയും പാറത്തോട്ടില്‍ അര്‍ഷിദ് മൗലവിയും മുണ്ടക്കയം വരിക്കാനിമസ് ജിദില്‍ അബ്ദുല്‍ സമദ് മൗലവിയും ഏന്തയാര്‍ ബദരിയ മസ്ജിദില്‍ സിറാജുദീന്‍ മൗലവിയും നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."