ആര്‍ക്കും വേണ്ട, ഈ കടകള്‍; നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ കടകള്‍ ഏറ്റെടുക്കാന്‍ ആരുമില്ല
കെ. മുഹമ്മദ് റാഫി
നെടുമങ്ങാട്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കടകള്‍ ആര്‍ക്കും വേണ്ടാതെ അടഞ്ഞുകിടക്കുന്നു. കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചെറുകിട കച്ചവടക്കാരെ ലക്ഷ്യമിട്ടു ബങ്കുകടകള്‍ നിര്‍മിച്ചത്. എട്ടോളം കടകള്‍ നിര്‍മിക്കാന്‍ വന്‍ തുകയാണു കൃഷിവകുപ്പ് ചെലവഴിച്ചത്. കടയ്ക്കുള്ളില്‍ ഒരാള്‍ക്ക് നില്‍ക്കാനുള്ള സ്ഥലം പോലുമില്ലാത്ത രീതിയിലായിരുന്നു നിര്‍മാണം.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിരവധി മൊത്ത കച്ചവട കേന്ദ്രങ്ങള്‍ വളരെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുപോലെ ചെറുകിട വ്യാപാരവും സജീവമാക്കുന്നതിനു വേണ്ടിയാണു കൃഷിവകുപ്പ് അധികൃതര്‍ ബങ്കുകടകള്‍ നിര്‍മിച്ചത്. സാധനങ്ങ ള്‍ സൂക്ഷിക്കാനോ പ്രദര്‍ശിപ്പിക്കാനോ കഴിയാത്ത രീതിയിലാണു ബങ്കുകടകള്‍ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍മാണം കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഈ കടകള്‍ ഏറ്റെടുക്കാന്‍ ആരും ഇതുവരെ വന്നിട്ടില്ല.
പലതവണ ലേലത്തിനു വച്ചിരുന്നെങ്കിലും ഒരാള്‍ പോലും പങ്കെടുക്കാത്തതിനാല്‍ നടക്കാതെ പോകുകയായിരുന്നു. ഇതേതുടര്‍ന്ന് പലരെയും അധികൃതര്‍ സമീപിച്ചെങ്കിലും ഒരു ചെറുകിട കച്ചവടക്കാരും എടുക്കാന്‍ തയാറായില്ലെന്നാണ് അറിയുന്നത്.
ഇതിനിടയില്‍ ബങ്കുകടകളുടെ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപിച്ചു. യാതൊരുവിധ ശാസ്ത്രീയതയുമില്ലാതെ നിര്‍മാണം നടത്തിയതില്‍ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ രണ്ടുതട്ടിലായിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ബന്ധിപ്പിച്ചതു പ്രകാരമാണു ഇത്തരത്തില്‍ ബങ്കുകടകള്‍ നിര്‍മിച്ചതെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."