ഇടുക്കിയിലെ സ്ഥിതി അതീവ ഗുരുതരം: ജാഗ്രത തുടരണമെന്ന് മന്ത്രി എം.എം മണി
തൊടുപുഴ: ഇടുക്കിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എം.എം മണി. അപ്രതീക്ഷിതമായി കൂടുതല്‍ കൊവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുളവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ സ്ഥിതി വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവരിലാണ് കൂടുതലും കൊവിഡ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി17 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ അതീവ ജാഗ്രത തുടരാന്‍ ആണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.
ആളുകള്‍ സംഘം ചേരരുത്. മാസ്‌ക് ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.മൂന്ന് ദിവസത്തേക്ക് കൂടുതല്‍ കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അവലോകന യോഗത്തിന് ശേഷം ജില്ലാകലക്ടര്‍ വ്യക്തമാക്കിയത്.
തൊടുപുഴ നഗരസഭാ കൗണ്‍സിലറും ജില്ലാ ആശുപത്രിയിലെ നഴ്‌സും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച ഏലപ്പാറ പ്രാഥമിക ആശുപത്രിയിലെ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോളും നിരീക്ഷണത്തിലാണ്.
നിലവില്‍ റെഡ് സോണിലാണ് ഇടുക്കി ജില്ല. കടുത്ത നിയന്ത്രണങ്ങളും ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, ഇരട്ടയാര്‍, ചക്കുപള്ളം പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും ഇപ്പോള്‍ ഹോട്ട്‌സ്‌പോട്ടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."