HOME
DETAILS

മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ വെള്ളക്കെട്ട്.

  
backup
June 17 2018 | 07:06 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d-16

 

ആര്‍പ്പക്കര : കോട്ടയം മെഡിക്കല്‍ കോളജ്ആശുപത്രിയുടെ അത്യാഹിത വിഭാഗം റോഡില്‍, മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ രോഗികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി. പുതിയ അത്യാഹിത വിഭാഗം കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട്, നിലവിലെ അത്യാഹിത വിഭാഗം റോഡിന്റെ ഇടത് സൈഡിലുണ്ടായിരിന്ന മലിനജലം ഉള്‍പ്പെടെ വെള്ളം ഒഴുകിപ്പോകുന്നതിനായി 'ഓട' ഉണ്ടായിരുന്നു.എന്നാല്‍ പുതിയ അത്യാഹിത വിഭാഗം കെട്ടിടത്തിനായി റോഡ് നിര്‍മ്മിച്ചപ്പോള്‍, വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഉണ്ടാക്കുവാന്‍ ബന്ധപ്പെട്ടഅധികൃതര്‍ക്ക് കഴിഞ്ഞില്ല.
അതിനാല്‍ റോഡിന്റെ മേല്‍ ഭാഗത്തു നിന്നും മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള വെള്ളം ഒഴുകി വന്ന് റോഡിന്റെ താഴ്ന്ന സ്ഥലമായ അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ വെള്ളം കെട്ടിക്കിടക്കുകയാണു്. വെള്ളം കെട്ടികിടക്കുന്നതിനാല്‍, അതുവഴി വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ വെള്ളം തെറിച്ച് കാല്‍നടയാത്രക്കാരുടെ വസ്ത്രങ്ങള്‍ നയുകയാണ്. ആംബുലന്‍സ്, ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ വാഹനങ്ങള്‍ ഒഴികെ ആശുപത്രി കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്ന ഇരുചക്രവാഹനം ഉള്‍പ്പെടെ മുഴുവന്‍ വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് ഫീസ് നിര്‍ബന്ധമാണ്.ഈ പാര്‍ക്കിംഗ് ഫീസ് വാങ്ങുവാന്‍ നിയോഗിച്ചിരിക്കുന്നത് കുടുംബ ശ്രീ ക്കാരെയാണ്.ഇവര്‍ രാവിലെ മുതല്‍ ഉച്ചവരെ മൂന്നു പേരും അതിനു ശേഷം രണ്ടു പേരുമാണ്ഡ്യട്ടി ചെയ്യുന്നത്.എന്നാല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വെള്ളം തെറിച്ച് വീണ് ഇവരുടേയും വസ്ത്രം നയുകയാണ്.ഇന്നലെ മഴ പെയ്യാതിരുന്നിട്ടും, കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴവെള്ളം ഇപ്പോഴും ഇവിടെ കെട്ടികിടക്കുകയാണ്. ഒഴുകി പോകുന്നതിനുള്ള സൗകര്യം ഇല്ല. അശാസ്ത്രീയമായി റോഡ് പുനര്‍ നിര്‍മ്മിച്ചതാണ് വെള്ളം ഒഴുകിപ്പോകാത്തതിന്റെ കാരണമെന്ന് പറയുന്നു. എന്നാല്‍ പുതിയ അത്യാഹിത വിഭാഗത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും, പോകുന്നതിനുമായി റോഡ് നിര്‍മ്മിച്ചപ്പോള്‍, പഴയ ഓട അടച്ചു കൊണ്ടുള്ള നിര്‍മ്മാണമാണു് നടത്തിയിട്ടുള്ളതെന്നും, വെള്ളം പൂര്‍ണ്ണമഹയി ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും, അതിനാല്‍ അന്വേഷിച്ചശേഷം വേണ്ട നടപടി അടിയന്തിരമായി ചെയ്യുവാന്‍ പൊതുമരാത്ത് വകുപ്പ് അധികൃതരെ അറിയിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  7 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  7 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  7 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  7 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  8 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  8 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  8 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  8 days ago