കൃഷി ഭവനുകള്‍ കാര്‍ഷിക ക്ലിനിക്കുകളാക്കും: ഡോ. രാജുനാരായണസ്വാമി
കല്‍പ്പറ്റ: കൃഷി ഭവനുകള്‍ മാതൃകാ കാര്‍ഷിക ക്ലിനിക്കുകളാക്കി മാറ്റുമെന്ന് കാര്‍ഷികോത്പാദന കമ്മിഷണര്‍ ഡോ. രാജുനാരായണസ്വാമി ഐ.എ.എസ് അറിയിച്ചു.
കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ് നടത്തുന്ന രണ്ടു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് പാസ്സായവരുടെ കോണ്‍വെക്കേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ് കോഴ്‌സ് പാസായ ഉദ്യോഗാര്‍ഥികള്‍ കാര്‍ഷിക മേഖലയില്‍ വളരെ സ്തുത്യര്‍ഹമായ സേവനങ്ങളാണ് കാഴ്ചവക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കൃഷിവകുപ്പ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ ഐ.എ.എസും പറഞ്ഞു. ജൈവ ഉല്‍പാദന ഉപാധികളുടെ നിര്‍മ്മാണം, മിത്രകീടങ്ങളുടെ ഉല്‍പാദനം എന്നിവ കൃഷിയിടത്തില്‍ തന്നെ ഉല്‍പാദിപ്പിച്ച് നേരിട്ട് ഉപയോഗിക്കാവുന്ന ചെലവുകുറഞ്ഞ രീതികള്‍ ഇന്ന് പല സ്ഥലങ്ങളിലും വ്യാപകമായി നടപ്പിലാക്കുന്നു.
ഇക്കോളജിക്കല്‍ എന്‍ജിനീയറിംഗ്, ബയോ സെക്യൂരിറ്റി തുടങ്ങി സാങ്കേതിക ജ്ഞാനങ്ങള്‍ കര്‍ഷകരിലെത്തിക്കുന്നതിന് ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളിലൂടെ സാധിച്ചിട്ടുള്ളതായും ഡയറക്ടര്‍ അറിയിച്ചു.
കൃഷിവകുപ്പിന്റെ സമേതി എന്ന സ്ഥാപനമാണ് കോഴ്‌സ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്. ഇതുവരെ രണ്ട് ബാച്ചുകളിലായി അറുപതുപേര്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട.് ഇപ്പോള്‍ മൂന്നാമത്തെ ബാച്ച് പഠനം തുടരുകയാണ്. അവാര്‍ഡ് ദാനചടങ്ങില്‍ പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ് ഹൈദരാബാദിലെ ഡയറക്ടര്‍ ജനറല്‍ ജയലക്ഷ്മി ഐ.എ.എസ്, ഹൈദരാബാദ് ആസ്ഥാനമായുള്ള മാനേജ്മന്റ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഉഷാറാണി ഐ.എ.എസ്, ഹൈദരാബാദ് പി.എച്ച്.എം. ഡയറക്ടര്‍ ഡോ. വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ പ്ലാനിംഗ് ബോര്‍ഡ് അഗ്രി ചീഫ് ഡോ. രാജശേഖരന്‍, കാര്‍ഷിക സര്‍വകലാശാല മുന്‍ പ്രൊഫസര്‍മാരായ ഡോ. സി.കെ പീതാംബരന്‍, ഡോ. സി ഭാസ്‌കരന്‍, സമേതി ഡയറക്ടര്‍ പി.എസ് രാധാമണി, അജിത്കുമാര്‍, ബൈജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."