HOME
DETAILS

തേയില ഫാക്ടറികളുടെ ചൂഷണം തടയാനുള്ള ബദല്‍ മാര്‍ഗം സഹകരണ സംരംഭങ്ങള്‍: മന്ത്രി എം.എം മണി

  
backup
June 17 2018 | 07:06 AM

%e0%b4%a4%e0%b5%87%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b5%82%e0%b4%b7%e0%b4%a3%e0%b4%82

 


തൊടുപുഴ: ചറുകിട തേയിലകര്‍ഷകരെ വന്‍കിട തേയില ഫാക്ടറികളുടെ ചൂഷണത്തില്‍ നിന്നും രക്ഷിക്കുന്നതിനുള്ള ബദല്‍ മാര്‍ഗമാണ് തങ്കമണി സഹകരണ തേയില ഫാക്ടറിയും സഹ്യ ടീയുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. തങ്കമണി സര്‍വിസ് സഹകരണ ബാങ്ക് അമ്പലമേട്ടില്‍ ആരംഭിച്ച തേയില ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കുന്ന സഹ്യ ടീ തേയിലപൊടിയുടെ വിപണനോദ്ഘാടനം തങ്കമണിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഭൂരിപക്ഷം ചെറുകിട തേയില കര്‍ഷകരെയും സഹായിക്കുന്ന സഹകരണ ബാങ്കിന്റെ ഈ പദ്ധതി മഹത്തായ പ്രവര്‍ത്തനമാണ്. അതോടൊപ്പം വലിയൊരുപരീക്ഷണവുമാണ്. മികച്ച രീതിയിലുളള വിപണനത്തിലൂടെ വിജയത്തിലെത്തണം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നം എപ്പോള്‍ വേണമെങ്കിലും വില്‍ക്കുവാനൊരിടവും ന്യായമായ വിലയുമാണ് ഈ സംരംഭത്തിന്റെ പ്രധാന നേട്ടമെന്നും മന്ത്രി പറഞ്ഞു.
എട്ട് കോടിയോളം രൂപ മുതല്‍ മുടക്കുളള ഫാക്ടറിയുടെ പ്രവര്‍ത്തനോദ്ഘാടനം 2017 നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ തേയില കൊളുന്തിന്റെ ഉല്‍പാദനം വര്‍ധിക്കും. ഈ സീസണില്‍ കൊളുന്ത് എടുക്കുന്ന സ്വകാര്യ ഏജന്‍സികളും വന്‍കിട കമ്പനികളും വിലപരമാവധി കുറയ്ക്കുകയും എടുക്കല്‍ കൂലിയായി കിലോയ്ക്ക് അഞ്ചുരൂപ പോലും ലഭിക്കാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍കൈ എടുത്ത് തേയിലഫാക്ടറി സ്ഥാപിച്ചത് കര്‍ഷകര്‍ക്ക് സഹായമായി. ഈ സീസണ്‍ സമയത്ത് കിലോയ്ക്ക് 15 രൂപയ്ക്കാണ് കൊളുന്ത് ഫാക്ടറിയില്‍ എടുക്കുന്നത്. ഉല്‍പാദനം കുറഞ്ഞ കാലയളവില്‍ കിലോയ്ക്ക് 20 രൂപവരെ മുന്‍പ് കര്‍ഷകര്‍ക്ക് നല്കിയിരുന്നു. അതുകൊണ്ടു തന്നെ മറ്റു വന്‍കിട കമ്പനികളും കര്‍ഷകര്‍ക്ക് ന്യായമായ വിലനല്കാന്‍ നിര്‍ബന്ധിതരായി.
കാമാക്ഷി ഗ്രാമപഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും 3500 ഓളം ചെറുകിടകര്‍ഷകര്‍ക്കു പുറമെ ജില്ലയിലെ വിവിധഭാഗങ്ങളിലുളള കര്‍ഷകര്‍ക്കും ഫാക്ടറിയുടെ പ്രയോജനം ലഭിക്കുന്നു. കര്‍ഷകര്‍ ചേര്‍ന്ന് ബാങ്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് കര്‍ഷകരില്‍ നിന്നും കൊളുന്ത് ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്നത്. ബാങ്കിന്റെ നേതൃത്വത്തിലുളള പരിശീലനം ലഭിച്ച കാര്‍ഷിക കര്‍മസേനാ അംഗങ്ങളാണ് കൊളുന്ത് എടുക്കലും തേയിലത്തോട്ടത്തിലെ മറ്റ് കൃഷിപ്പണികളും ചെയ്തുവരുന്നത്. മൂന്നു ഷിഫ്റ്റുകളിലായി ഒരു ദിവസം 21000 കിലോ പച്ചക്കൊളുന്ത് അരയ്ക്കുന്നതിനുളള ശേഷി ഫാക്ടറിക്കുണ്ട്. ഒരു ദിവസം 5000കിലോ തേയിലപ്പൊടി ഉല്പ്പാദിപ്പിക്കാം. എട്ട് ഗ്രേഡ് തേയിലപ്പൊടിയാണ് വിപണിയിലിറക്കുന്നത്. ഇതിലൂടെ പ്രതിദിനം ഏഴര ലക്ഷം രൂപയുടെ വിറ്റു വരവാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ പൊതുവിപണികള്‍, സഹകരണ സംഘങ്ങളുടെ നീതി,നന്മ സ്റ്റോറുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഇ-ലേലം തുടങ്ങിയവയിലൂടെ സഹ്യ ടീ ജനങ്ങളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. സി.വി വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ടി അഗസ്റ്റ്യന്‍, ജില്ലാപഞ്ചായത്തംഗങ്ങളായ ലിസമ്മ സാജന്‍, നോബിള്‍ ജോസഫ്, ഐ.സി.ഡി.പി പ്രോജക്ട് മാനേജര്‍ ജില്‍സ്‌മോന്‍ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം റെജി മുക്കാട്ട്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago