HOME
DETAILS

സ്ത്രീ സുരക്ഷ: ജില്ലയില്‍ പിങ്ക് പൊലിസ് കണ്‍ട്രോള്‍ റൂമും പട്രോള്‍ സംവിധാനവും

  
backup
June 17 2018 | 07:06 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-2

 


പാലക്കാട്: സത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഗൗരവത്തോടെ കാണുന്നതിന്റെ ഭാഗമായാണ് കേരള പൊലീസിന്റെ ഉദ്യമ സേവനങ്ങളില്‍ ഒന്നായി പിങ്ക് പൊലീസ് കണ്‍ട്രോള്‍ റൂമും പട്രോളിങ് സംവിധാനവും സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്ന് പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക--പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പൊതുസ്ഥലത്ത് സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പിങ്ക് പോലീസ് സേവനം പാലക്കാട് ജില്ലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്രൈംബ്രാഞ്ച് ഡി.വൈഎസ്.പിയും ജനമൈത്രി പൊലീസ് നോഡല്‍ ഓഫീസറുമായ പി. ശശി കുമാര്‍ അധ്യക്ഷനായി . സംസ്ഥാനത്തെ ഏഴാമത്തെ പിങ്ക് പൊലീസ് സംവിധാനമാണ് ജില്ലയില്‍ ഉദ്ഘാടനം ചെയ്തത്.സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനും സുരക്ഷയ്ക്കും വലിയ പ്രധാന്യം നല്‍കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.അവര്‍ക്കായി പ്രത്യേക വകുപ്പ് തന്നെ രൂപവത്കരിച്ചിട്ടുണ്ട്. പിങ്ക് പൊലീസ് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ പൊലീസില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കാന്‍ വനിതാ പൊലീസിന്റെ സാന്നിധ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വനിത സെല്ലുകള്‍ നിലവിലുണ്ട്. ഇവിടെ ഗാര്‍ഹിക അതിക്രമങ്ങള്‍ പരിഹരിക്കുന്നതിനുളള കൗണ്‍സലിങ് ലഭ്യമാണ്. പൊലീസ് സ്റ്റേഷനുകള്‍ സ്ത്രീ സൗഹാര്‍ദമാകണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വനിതകള്‍ മാത്രമുളള പത്ത് സ്റ്റേഷനുകള്‍ നിലവിലുണ്ട്. പൊലീസില്‍ വനിതാ പ്രാതിനിധ്യം പതിനഞ്ച് ശതമാനമാക്കി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വനിതാ ബറ്റാലിയന്‍ ആരംഭിക്കുകയും 451 തസ്തികകള്‍ അനുവദിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു. വനിതാ പ്രാതിനിധ്യം 25 ശതമാനം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആധുനികവത്കരിച്ചും ശാസ്ത്രീയ കുറ്റാന്വേഷ്ണത്തിന് പരിശീലനം നല്‍കിയും പൊലീസ് സ്റ്റേഷനിലെ അന്തരീക്ഷം കൂടുതല്‍ ജനസൗഹാര്‍ദമാക്കിയും പൊലീസ് സേനയെ വാര്‍ത്തെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനോടൊപ്പം മര്യാദയോടെയുള്ള പെരുമാറ്റവും അഴിമതിരഹിത പ്രവര്‍ത്തനവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഡി.പി.ഒ അനക്‌സ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ ഐ.പി.എസ് , സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സെയ്താലി, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി കെ.എല്‍.രാധാകൃഷ്ണന്‍, പാലക്കാട് ഡി.വൈ.എസ്.പി ജി.ഡി.വിജയകുമാര്‍, ഡി.വൈ.എസ്.പി (അഡ്മിനിസ്‌ട്രേഷന്‍) കെ.സുന്ദരന്‍, മറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വയസ്സിനു താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago