ആറ് പുതിയ പദ്ധതികളുടെ ഉദ്ഘാടനം നാളെ
കോഴിക്കോട്: ജില്ലാ സഹകരണ ആശുപത്രിയിലെ ആറ് പുതിയ പദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് ആവശ്യമായ കാത്ത് ലാബ്, സൈലന്റ് എം.ആര്.ഐ സ്കാന്‍ യൂനിറ്റ്, കാര്‍ഡിയോളജി ഐ.സി.യു, മെഡിക്കല്‍ ചാരിറ്റബില്‍ ട്രസ്റ്റ്, ആശുപത്രിയില്‍ ഉപയോഗിക്കുന്ന വസ്തുക്കളെ അണുവിമുക്തമാക്കുന്ന സെന്ററല്‍ സ്റ്റെറിലൈസേഷന്‍ സപ്ലേ ഡിപ്പാര്‍ട്ട്മെന്റ് യൂനിറ്റ് (സി.എസ്.എസ്.സി), ആരോഗ്യ പരിരക്ഷാ ഓഹരി അധിഷ്ഠിത ചികിത്സാ പദ്ധതി എന്നിവയാണ് ഉദ്ഘാടനം ചെയ്യുക.
സഹൃദയ കാര്‍ഡിയോ കെയര്‍ കാത്ത് ലാബിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. സൈലന്റ് എം.ആര്.ഐ സ്കാന്‍ യൂനിറ്റ് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്, കാര്‍ഡിയോളജി ഐ.സി.യു മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, മെഡിക്കല്‍ ചാരിറ്റബില്‍ ട്രസ്റ്റ് എം.പി വീരേന്ദ്രകുമാര്‍ എം.പി, സെന്ററല്‍ സ്റ്റെറിലൈസേഷന്‍ സപ്ലേ ഡിപ്പാര്‍ട്ട്മെന്റ് യൂനിറ്റ് (സി.എസ്.എസ്.സി) എം.കെ രാഘവന് എം.പി, ആരോഗ്യ പരിരക്ഷാ ഓഹരി അധിഷ്ഠിത ചികിത്സാ പദ്ധതി എളമരം കരീം എം.പി എന്നിവര്‍ യഥാക്രമം നിര്‍വഹിക്കും. ആശുപത്രി സൂപ്രണ്ട് എം. ഭാസ്കരന് അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ എം. ഭാസ്കരന്, ഡോ. പി. കുഞ്ഞന്‍, എ.വി സന്തോഷ് കുമാര്‍, ഇ. രാജീവ്, കെ.എം ഭാസ്കരന്, കെ. ഭവാനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."