HOME
DETAILS

കൊവിഡ് ചികിത്സക്കായി പ്ലാസ്മ ദാനം ചെയ്തും ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചും തബ്‌ലീഗ് പ്രവര്‍ത്തകര്‍

  
backup
April 28 2020 | 09:04 AM

national-tablighis-donate-plasma-urge-others-to-be-donors-2020

ന്യൂഡല്‍ഹി: പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറായി കൂടുതല്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ രംഗത്ത്. കൊവിഡ് 19 രോഗം ഭേദമായ 350 തബ്‌ലീഗി ജമാഅത്ത് അംഗങ്ങളാണ് പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നത്. ഡല്‍ഹിയിലെ നിസാമുദീന്‍ മര്‍കസില്‍ കഴിഞ്ഞ മാസം തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണിവര്‍. ഇവരില്‍ അറുപതോളം പേര്‍ ഇതുവരെ പ്ലാസ്മ ദാനം ചെയ്തുകഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

സുല്‍ത്താന്‍പുരി, നരേല എന്നിവിടങ്ങളിലെ ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നവരാണ് പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്. രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്നും കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡികള്‍ അടങ്ങിയ പ്ലാസ്മ എടുത്ത് രോഗികളില്‍ കുത്തിവെക്കുന്നതാണ് പ്ലാസ്മ തെറാപ്പിയിലെ രീതി. ഗുരുതരാവസ്ഥയിലായ രോഗികളിലാണ് ഈ ചികിത്സാ രീതി പ്രയോഗിക്കുന്നത്.

നിസാമുദീന്‍ മര്‍ക്കസില്‍ നിന്നും ഒഴിപ്പിച്ച 2300 ഓളം പേരില്‍ 1080 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വിവരം. ഇവരില്‍ വലിയൊരു വിഭാഗം രോഗം ഭേദമായി ആശുപത്രികളില്‍ നിന്നും പുറത്തെത്തിയിട്ടുണ്ട്.

പ്ലാസ്മ തെറാപ്പിയുടെ പ്രാഥമിക ഫലങ്ങള്‍ പ്രതീക്ഷയുളവാക്കുന്നതാണെന്നും കൊവിഡ് ഭേദമാകുന്നവരെല്ലാം പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാകണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. പ്ലാസ്മ ദാനം ചെയ്യാന്‍ സാധിക്കുന്നവര്‍ക്കുള്ള രക്തദാനത്തിന് സമാനമായ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 18നും 60നും ഇടക്ക് പ്രായമുള്ളവരായിരിക്കണം രക്തത്തിലെ ഘടകമായ പ്ലാസ്മ ദാനം ചെയ്യുന്നവര്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുള്ളവര്‍ ദാനം ചെയ്യരുത്. രോഗം ഭേദമായി മൂന്ന് ആഴ്ച പൂര്‍ത്തിയാവുകയും രണ്ട് കൊവിഡ് നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തവര്‍ക്കേ പ്ലാസ്മ ദാനം ചെയ്യാനാവൂ.

ഏപ്രില്‍ 16നാണ് ഐ.സി.എം.ആര്‍ പ്ലാസ്മ തെറാപിക്ക് അനുമതി നല്‍കിയത്. ഡല്‍ഹിയിലെ ലോക്നായിക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ആറ് പേരിലാണ് ആദ്യം പ്ലാസ്മ തെറാപി പരീക്ഷിച്ചത്. പ്രാഥമിക ഫലങ്ങള്‍ അനുകൂലമാണെന്ന് കണ്ട് പ്ലാസ്മ ദാനം ചെയ്യാന്‍ സാധിക്കുന്ന കൊവിഡ് രോഗം ഭേദമായവരുടെ പട്ടിക തയ്യാറാക്കുകയാണ് ലോക് നായക് ആശുപത്രി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago