സമരം നടത്തുന്ന യുവതിക്കെതിരേ അഹല്യ മാനേജ്‌മെന്റ് ഹൈകോടതിയില്‍
പാലക്കാട്: ജോലിയില്‍ നിന്നും അകാരണമായി പിരിച്ചുവിട്ടതില്‍ പ്രതിക്ഷേധിച്ചു് കോഴിപ്പാറ അഹല്യ ആശുപത്രിയുടെ കവാടത്തിന് മുന്നില്‍ സമരം നടത്തുന്ന യുവതിക്കെതിരേ അഹല്യ മാനേജ്‌മെന്റ് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
കവാടത്തിന് മുന്നില്‍ സമരം നടത്തുന്നതിനാല്‍ അഹല്യയുടെ സ്ഥാപനങ്ങളില്‍ വരുന്നവരെ തടയുന്നുവെന്നു പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഈ മാസം 20ന്് ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഹാജരാവാന്‍ യുവതിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ യാതൊരു തടസവും ഉണ്ടാക്കാതെ കവാടത്തിനരികിലായി ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ഒന്‍പതു ദിവസമായി സമരം നടത്തി വരുന്ന അവര്‍ 2016 മുതല്‍ അഹല്യ കണ്ണാശുപത്രിയിലെ ലൈബ്രറിയില്‍ ലൈബ്രറിയാനായി ജോലി നോക്കി വരുമ്പോഴാണ് പിരിച്ചു വിട്ടത്. ലൈബ്രറിയിലെ പുസ്തകങ്ങള്‍ കാണാനില്ലെന്നും, സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നുവെന്നും ആരോപിച്ചാണ് പിരിച്ചു വിട്ടതെന്ന് യുവതി പറഞ്ഞു. തിരിച്ചെടുക്കുംവരെ സമരം തുടരുമെന്നാണ് അവര്‍ പറയുന്നത.്
സ്ഥാപനങ്ങളുടെ മുന്നില്‍ ആര്‍ക്കും ശല്യമാവാത്ത രീതിയില്‍ സമരം തുടരുന്ന യുവതിയെ കൊക്കക്കോള സമര സമിതി ചെയര്‍മാനും ,മേധാപട്ക്കര്‍ നേതൃത്വം നല്‍കുന്ന എന്‍.എ.പി.എം ദേശീയ കണ്‍വീനറുമായ വിളയോടി വേണുഗോപാല്‍, അമ്പലക്കാട് വിജയന്‍,ദേശീയ വിവരാവകാശ കൂട്ടായ്മ ചിറ്റൂര്‍ താലൂക്ക് കോ ഓര്‍ഡിനേറ്റര്‍ കെ.പ്രേംജിത് എന്നിവര്‍ ഐക്യദാര്‍ഢ്യവുമായെത്തി. ജോലിയില്‍ നിന്നും അകാരണമായി പിരിച്ചു വിട്ട യുവതി ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടൂ ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ കവാടത്തിനു മുന്നില്‍ നടത്തുന്ന സമരം നിയമപരമായി നേരിടാന്‍ ശ്രമിക്കുന്ന മാനേജ്‌മെന്റ് നടപടി ശരിയല്ലെന്നും,അവര്‍ സമരം തുടര്‍ന്നാല്‍ നിയമസഹായങ്ങളുള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഒരു സമര സഹായ സമിതി ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. .
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണര്‍, ജില്ലാ കലക്ടര്‍ എന്നിവരോട് ഇതിനെക്കുറിച്ചു് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടു്. മനുഷ്യാവകാശ കമ്മീഷന്‍,ന്യൂനപക്ഷ കമ്മീഷന്‍,യുവജന കമ്മീഷന്‍,വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."