കൂപ്പുകുത്തിയിടത്ത് കൊറോണാ കാലത്തെ സാമ്പത്തിക പ്രതിസന്ധിയും; മൂല്യം കുറഞ്ഞ് കയ്യിലുള്ള പണത്തിന് വിലയില്ലാതായി- ലബനോനില്‍ ബാങ്കുകള്‍ ആക്രമിച്ച് ജനം
ബയ്‌റൂത്ത്: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉലഞ്ഞ ലബനോനില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയതോടെ തടയാന്‍ സൈന്യത്തെ ഇറക്കി സര്‍ക്കാര്‍. സൈനിക വെടിവയ്പ്പിനും കണ്ണീര്‍ വാതക പ്രയോഗത്തിലും ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
നൂറു കണക്കിന് പ്രക്ഷോഭകരമാണ് രാജ്യത്തെ ബാങ്കുകള്‍ ആക്രമിക്കുകയും റോഡുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തത്. കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് ജനങ്ങളെ തെരുവിലിറക്കിയത്. കയ്യിലുണ്ടായിരുന്ന പണത്തിന്റെയും ശമ്പളത്തിന്റെയും മൂല്യം പകുതിയിലേറെയാണ് കുറഞ്ഞത്.
കഴിഞ്ഞ ആറു മാസത്തിനിടെ ലബനോന്‍ പൗണ്ടിന്റെ 50 ശതമാനത്തിലേറെ മൂല്യമാണ് ഇടിഞ്ഞത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതോടെ അനുഭവിക്കാന്‍ തുടങ്ങിയത്.
ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ തന്നെ ലബനോനില്‍ പ്രതിഷേധം തുടങ്ങിയിരുന്നു. കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കൂടി ആയതോടെ സ്ഥിതി രൂക്ഷമായി. ഇതാണ് ജനങ്ങളെ വീണ്ടും തെരുവിലിറക്കിയത്.
ലബനോനിലെ രണ്ടാമത്തെ വലിയ നഗരവും പാവപ്പെട്ട നഗരവുമായ വടക്കന്‍ ട്രിപ്പോളിയാണ് ഏറ്റവും കൂടുതല്‍ പേര്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാര്‍ ബാങ്കുകള്‍ക്ക് തീയിടുകയും മറ്റും ചെയ്തതോടെ പെട്ടെന്നു തന്നെ കലാപത്തിലേക്ക് നീങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."