കോത്തര്‍ വിഭാഗത്തിന് അഭിമാനമായി ഡോക്ടര്‍ ജനനി ജോലി വാഗ്ദാനവുമായി വെല്ലിങ്ടണ്‍ കന്റോണ്‍മെന്റ് ബോര്‍ഡ്
ഊട്ടി: തമിഴ്‌നാട്ടിലെ ന്യൂനപക്ഷ ആദിവാസി ഗോത്രവിഭാഗമായ കോത്തര്‍ വിഭാഗത്തിന് അഭിമാനമായി ഡോക്ടര്‍ ജനനി. കോത്തര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ഡോക്ടറെന്ന പരിവേഷവുമായാണ് ജനനി പഠനം പൂര്‍ത്തിയാക്കി ജന്മനാട്ടില്‍ തിരിച്ചെത്തിയത്. പുതുകോത്തഗിരിയിലെ കുന്തിമാദേവിയുടെ മകളാണ്.
24കാരിയായ ജനനി തിരുച്ചിറാപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്. ഡോക്ടറായതിനൊപ്പം മറ്റൊരു സന്തോഷം കൂടി ജനനിയെ തേടിയെത്തിയിട്ടുണ്ട്.
കുന്നൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡ് ആശുപത്രിയില്‍ ജോലിക്ക് ചേരാന്‍ ക്ഷണിച്ച് കൊണ്ട് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രംഗത്തെത്തിയത് ജനനിക്ക് ഇരട്ടി മധുരം നല്‍കുന്നതാണ്. അധസ്ഥിത വിഭാഗങ്ങളിലെ യുവതലമുറക്ക് പുതിയൊരു ദിശാബോധം നല്‍കുന്ന രീതിയില്‍ ചരിത്ര നേട്ടവുമായി ആതുര സേവന രംഗത്തേക്ക് കടന്ന് വന്ന ജനനിയെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റ് ബോര്‍ഡ് ആശുപത്രിയില്‍ ജോലിയില്‍ ചേരുന്നതിന് ക്ഷണിച്ചതായി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഹരീഷ് വര്‍മ്മയാണ് മാധ്യമങ്ങളെ അറിയിച്ചത്.
മാതാവിന്റെയും, അമ്മാവന്‍മാരായ ബാലകമ്പട്ടന്‍, കൃഷ്ണ കമ്പട്ടന്‍, സഹോദരി ദിവ്യ എന്നിവരുടെയും പ്രോത്സാഹനവും, സഹായവുമാണ് തന്നെ ഈ നേട്ടത്തിനര്‍ഹയാക്കിയതെന്ന് ജനനി പറഞ്ഞു. ഡോക്ടറായി നാട്ടില്‍ തിരിച്ചെത്തിയ ജനനിക്ക് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് അനുമോദനത്തിന്റെ പ്രവാഹമാണ്. കോത്തിഗിരിക്കാര്‍ ജനനിയെ ആദരിക്കാനുള്ള മത്സരത്തിലാണെന്ന് തന്നെ പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."