അധ്യാപകന്‍ ജീവിക്കേണ്ടത് വിദ്യാര്‍ഥികളുടെ മനസില്‍: മുരുകന്‍ കാട്ടാക്കട
നടുവണ്ണൂര്‍: ഒരു യഥാര്‍ഥ അധ്യാപകന്‍ എന്നും ജീവിക്കേണ്ടത് വിദ്യാര്‍ഥികളുടെ മനസിലായിരിക്കണമെന്ന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട. കാരയാട് എ.എം.എല്‍.പി സ്‌കൂള്‍ 126-ാം വാര്‍ഷിക, യാത്രയയപ്പ് സമ്മേളനത്തിന്റെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പഠനകാലത്തിനു ശേഷവും കുട്ടികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഒരു അധ്യാപകന്റെ കര്‍മം സാര്‍ഥകമാകുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സി. രാധ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.പി രമണി അധ്യക്ഷയായി.
വയലാര്‍ രാമവര്‍മ നവതി പുരസ്‌കാര ജേതാവ് മലബാര്‍ ഗ്രൂപ്പ് എം.ഡി എം.പി അഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു. രമേശ് കാവില്‍, എം.പി മജീദ്. പി.കെ ബീന, വി.പി ബാബു, സി. രാമദാസ്, കാരയാട് കുഞ്ഞിക്കൃഷ്ണന്‍, ഇ.കെ അഹമദ് മൗലവി, ടി.കെ ബാലകൃഷ്ണന്‍, പ്രദീപന്‍ കണ്ണമ്പത്ത്, വി.പി മുഹമ്മദ് മുസ്തഫ, ടി. സുധീഷ്, ആര്‍. ആബിദ, കെ.കെ രാഘവന്‍ സംസാരിച്ചു. കെ.കെ നാരായണന്‍ സ്വാഗതവും ഡി.കെ ജിതിന്‍രാജ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."