പി.എസ്.എം അലി അശ്‌റഫി ഉസ്താദിന്റെ വിയോഗം: വിശ്വസിക്കാനാകാതെ നാട്ടുകാരും സഹപ്രവര്‍ത്തകരും
കേച്ചേരി: കഴിഞ്ഞ ദിവസം വിട പറഞ്ഞ കേച്ചരി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പരീക്ഷ ബോര്‍ഡ് ചെയര്‍മാനും പെരുമണ്ണ് മഹല്ല് ഖതീബുമായ വാഴക്കോട് വളവ് സ്വദേശി പി എസ് എം അലി അശ്‌റഫിയുടെ വിയോഗവാര്‍ത്ത കേട്ടത് മുതല്‍ കേച്ചേരിയിലെയും പരിസരപ്രദേശത്തേയും നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിശ്വസിക്കാനാകുന്നില്ല.
കേച്ചേരി ഇര്‍ശാദിയ്യ ഹെയര്‍ സെക്കന്‍ഡറി മദ്‌റസ പ്രധാനധ്യാപകനായി റെയ്ഞ്ചില്‍ സേവനം ആരംഭിച്ചത് മുതല്‍ വളരെ കുറഞ്ഞ കാലം കൊണ്ട് പ്രദേശത്തെ ജാതി മത രാഷ്ട്രീയ സംഘടന ഭേദമന്യേ സര്‍വരുടെയും സ്വീകാര്യനായി മാറുകയായിരുന്നു അശ്‌റഫി ഉസ്താദ്.
പെരുമണ്ണ് മഹല്ല് ഖതീബായി ചാര്‍ജ്ജെടുത്തതിന് ശേഷം മാസത്തില്‍ നടന്ന് വരുന്ന മജ്‌ലിസുന്നൂര്‍ സദസ് ജനകീയമാക്കുന്നതില്‍ അതീവ ശ്രദ്ധ കാണിച്ചത് മഹല്ല് നിവാസികള്‍ക്ക് മറക്കാനാകാത്ത അനുഭവമാണെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. വാഴക്കോട് പുത്തന്‍പീടികയില്‍ സിദ്ധീഖ് മകന്‍ മുഹമ്മദലി നീണ്ട ഇരുപത് വര്‍ഷമായി കേച്ചേരി മഹല്ലിലെ കേന്ദ്ര മദ്‌റസയായ ഇര്‍ശാദിയ്യയിലെ സ്ദര്‍ മുഅല്ലിമായി സേവനം ചെയ്തതോടുകൂടി പിന്നീടദ്ദേഹം പി.എസ്.എം അലി അശ്‌റഫി എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.
അശ്‌റഫിയുടെ വിയോഗം മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നും തടിച്ചു കൂടിയ സഹപ്രവര്‍ത്തകരുടെയും ഉസ്താദുമാരുടെയും ശിഷ്യന്‍മാരും ഒഴുകിയെത്തി. വാഴക്കോട് വളവ് മഹല്ലിലെ ഖബര്‍സ്ഥാനില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് ഖബറടക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."