HOME
DETAILS
MAL
പൈപ്പ് പൊട്ടിയിട്ട് മൂന്നുമാസം; കിളിമാനൂരില്‍ കുടിവെള്ളക്ഷാമം
backup
February 28 2019 | 04:02 AM
കിളിമാനൂര്‍: പ്രദേശത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കിളിമാനൂരില്‍ തുണ്ടില്‍ക്കട വണ്ടന്നൂര്‍ റോഡില്‍ മഠത്തില്‍ കുന്നിലാണ് പൈപ്പു പൊട്ടി ആയിരക്കണക്കിനു ലിറ്റര്‍ വെള്ളം റോഡിലൂടെ ഒഴുകിപ്പാഴാകുന്നത്.
കഴിഞ്ഞ മൂന്നുമാസമായി ഇതാണു അവസ്ഥയെന്നു പരിസരവാസികള്‍ പറയുന്നു. ഇതുമൂലം പരിസര പ്രദേശത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാം രൂക്ഷമായിരിക്കുകയാണ്. സമീപ പ്രദേശങ്ങള്‍ കുടിവെള്ളത്തിനു കടുത്ത ക്ഷാമം നേരിടുന്ന സ്ഥലങ്ങളാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ പ്രയാസപ്പെടുമ്പോഴാണു വെള്ളം റോഡിലൂടെ ഒഴുക്കിക്കളയുന്നത്.
വാട്ടര്‍ അതോറിറ്റി അധികൃതര്‍ അടിയന്തിരമായി വെള്ളം പാഴാകുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."