കഞ്ചാവ് മാഫിയയുടെ ആക്രമണം
ചാവക്കാട്: തീരമേഖലയില്‍ വില്‍ക്കാന്‍ ശേഖരിച്ച കഞ്ചാവ് സംബന്ധിച്ച് സൂചന നല്‍കി പൊലിസിനെ കൊണ്ട് പിടിപ്പിക്കുന്നുെവമന്നാരോപിച്ച് പെരുന്നാള്‍ ദിവസം വീടുകയറി ആക്രമണം. രണ്ട് സ്ത്രീകള്‍ പരിക്കേറ്റ് ആശുപത്രിയില്‍.
എടക്കഴിയൂര്‍ തെക്കേ മദ്‌റസ ബീച്ച് ചിനക്കല്‍ ഷാഫിയുടെ ഭാര്യ ഖദീജ (28),ഷാഫിയുടെ ഉമ്മ സൈനബ (60) എന്നിവരെയാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച്ച രാത്രി ഒമ്പതോടെയാണ് സംഭംവം.
അകലാട് ഫൈസു (42), വെളിയങ്കോട് സ്വദേശികളായ ഷമീര്‍ (31), മുജീബ് (34) അനസ് (28) എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് ഇവര്‍ പരിതായില്‍ വ്യക്തമാക്കി.
തീരമേഖലയിലെ കഞ്ചാവ് വിതരണക്കാരായ ഇവര്‍ ഷാഫിയുടെ വീട്ടില്‍ കയറി ജനല്‍ ചില്ലുകളും വീടിനുള്ളിലെ അലമാരയും മറ്റും അടിച്ച് തകര്‍ത്തശേഷമാണ് ഖദീജയും സൈനബയും ആക്രമിച്ചതെന്നാണ് പരാതി.
ഈ സമയം മുറിയില്‍ വിശ്രമിക്കുകയായിരുന്ന ഷാഫിയുടെ പിതാവ് ബഹളംകേട്ട് പുറത്തു പുറത്തുവന്നതിനെത്തുടര്‍ന്ന് ഇയാളെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ മുന്‍പ് ഈ പ്രദേശത്ത് കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എക്‌സൈസ് പിടികൂടിയിരുന്നു.
ഇത് പിടിപ്പിച്ചത് ഷാഫിയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഷാഫി നേരത്തെ ഇവരുടെ സംഘത്തിലുണ്ടായിരുന്നുവത്രെ.
പിന്നീട് ഈ കൂട്ട് കെട്ട് ഒഴിവാക്കി മറ്റ് ജോലിചെയ്തുവരുകയാണ്.എന്നാല്‍ തങ്ങള്‍ നല്‍കുന്ന കഞ്ചാവ് വില്‍ക്കാനും സംഘത്തില്‍ ചേരാനും നിര്‍ബന്ധിക്കുന്നതായും സഹകരിച്ചില്ലെങ്കില്‍ കഞ്ചാവ് കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണത്രെ.
ചാവക്കാട് പൊലിസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."