HOME
DETAILS
MAL
കാല്‍പന്ത് മഹാമാമാങ്കം കാണാന്‍: റഷ്യയിലേക്ക് പറന്ന് വയനാട്ടുകാരനും
backup
June 17 2018 | 08:06 AM
കെല്ലൂര്‍: കാല്‍പന്തുകളിയുടെ മഹാമാമാങ്കത്തിന് വേദിയാകുന്ന റഷ്യയിലേക്ക് പറക്കാനൊരുങ്ങി ഒരു വയനാട്ടുകാരനും.
കെല്ലൂര്‍ അഞ്ചാംമൈലിലെ ചേരന്‍കണ്ടി ശംസുദ്ദീനാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്ക് പറക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കുന്ന ശംസുദ്ദീന്‍ മോസ്‌കോയിലാണ് ഇറങ്ങുക.
20ന് നടക്കുന്ന പോര്‍ച്ചുഗല്‍-മൊറോക്കോ മത്സരം വീക്ഷിച്ച് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് തിരിക്കും.
22ന് അവിടെ നടക്കുന്ന ബ്രസീല്‍-കോസ്‌റ്റോറിക്കയും തമ്മിലുള്ള മത്സരവും കഴിഞ്ഞ് തിരിച്ച് ഡല്‍ഹിക്ക് തിരിക്കും.
രണ്ട് മത്സരങ്ങളാണ് ശംസുദ്ദീന്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."