ഡ്രൈവറെ മര്‍ദിച്ച് പണം പിടിച്ചുപറിച്ചവര്‍ അറസ്റ്റില്‍
ആറ്റിങ്ങല്‍: ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് പണം കവര്‍ന്ന കേസില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനേയും കൂട്ടാളികളേയും ആറ്റിങ്ങല്‍ പൊലിസ് അറസ്റ്റു ചെയ്തു. നെടുമങ്ങാട് കളപ്പട കുര്യാത്തി ജംഗ്ഷനു സമീപം രേവതി ഭവനില്‍ റിജു (34), പഴവിള കെ.വി.യു.പി സ്കൂളിനു സമീപം ഭാഗീരഥി ഭവനില്‍ ജോഷി (32), വെയിലൂര്‍ കുറക്കട കൈലാത്തുകേണം കശു അണ്ടി ഫാക്ടറിയ്ക്ക് സമീപം വത്സലാ ഭവനില്‍ വിമിന്‍ മേഹന് (32) എന്നിവരാണ് പിടിയിലായത്.
മാര്‍ച്ച് 25 ന് വൈകുന്നേരത്ത് കച്ചേരി ജങ്ഷനില്‍ വൈശാഖ തിയേറ്ററിനു സമീപത്തു വച്ചായിരുന്നു സംഭവം. അയിലം സ്വദേശിയായ അനി എന്നയാളെ തടഞ്ഞു നിര്‍ത്തി ദേഹോപദ്രവം ഏല്പിച്ച് കൈവശമുണ്ടായിരുന്ന 2000 രൂപ സംഘം കവരുകയായിരുന്നു. കഴിഞ്ഞ ദിവസം പാലമൂട് ജങ്ഷനില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. റിജു നിരവധി മോഷണകേസുകളില്‍ പ്രതിയാണ്. ആറ്റിങ്ങല്‍, കല്ലമ്പലം, സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ 25 കേസുകളുണ്ട്. എ.എസ്.പി ആദിത്യയുടെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ സി.ഐ സുനില്‍കുമാര്‍, എസ്.ഐ. തന്‍സീം, ക്രൈം എസ്.ഐ.രാജു, എ.എസ്.ഐ മധുസൂദനന്, സി.പി.ഒ വിനോദ്, ഷാഡോ സി.പി.ഒ മാരായ റിയാസ്,ജ്യോതിഷ്, ബിജു ഹക്ക് എന്നിവരാണ് ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."