സി.സി.ടി.വി കാമറകള്‍ നിശ്ചലമായി; കവര്‍ച്ചാ ഭീതിയില്‍ നെയ്യാറ്റിന്‍കര
നെയ്യാറ്റിന്‍കര: പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും മോഷണം വ്യാപകമായ സാഹചര്യത്തില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ ഇപ്പോള്‍ നിശ്ചലം. നെയ്യാറ്റിന്‍കരയിലെ വിവിധ പ്രദേശങ്ങളില്‍ മാസങ്ങള്‍ക്ക് മുന്‍പാണു കാമറകള്‍ സ്ഥാപിച്ചിരുന്നത്.
തുടര്‍ന്നുള്ള ദാവസങ്ങളില്‍ മോഷണവിവരങ്ങള്‍ അധികമായി റിപ്പോര്‍ട്ടും ചെയ്തിരുന്നില്ല. എന്നാല്‍ കാമറകള്‍ നിശ്ചലമായതോടെ പ്രദേശത്തു മോഷണവും വ്യാപകമായിരിക്കുകയാണ്. ഇതോടെ പൊതുജനങ്ങളും ദുരിതത്തിലായി.
കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര ജങ്ഷനില്‍ യാത്രയ്ക്കിടെ പെരുമ്പഴുതൂര്‍ സ്വദേശിയായ വഴിയാത്രക്കാരന്റെ വിലയേറിയ ഫോണ്‍ നഷ്ടമായി. തുടര്‍ന്ന് സി.സി.ടി.വി കാമറയില്‍ പ്രതീക്ഷയര്‍പ്പിച്ച് അധികൃതരുടെ മുന്നിലെത്തിയപ്പോഴാണു പലതും നിശ്ചലമായതെന്ന വിവരം അറിയുന്നത്. ഇതോടെ കവര്‍ച്ചാ ഭീതിയിലാണു നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍.
നേരത്തെ സി.സി.ടി.വി കാമറകളുടെ സാധ്യത മനസിലാക്കി ഉദിയന്‍കുളങ്ങരയിലും വ്യാപാരികളും കാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ രാത്രി പത്ത് കഴിഞ്ഞാല്‍ ഈ പ്രദേശമാക്കെ ഇരുട്ടിലായതു കൊണ്ട് മോഷ്ടാക്കള്‍ വിലസുകയാണെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഉദിയന്‍കുളങ്ങര ഓട്ടോ സ്റ്റാഡില്‍ സവാരിക്കായി കാത്തുനിന്ന ധനുവച്ചപുരം സ്വദേശിയായ ക്രിസ്തുദാസിന്റെ ഓട്ടോറിക്ഷയുടെ ബോക്‌സ് കുത്തിത്തുറന്ന് പണവും എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെ മറ്റു രേഖകളും മോഷണം പോയിരുന്നു. ധനുവച്ചപുരം റയില്‍വേ സ്റ്റേഷനു സമീപത്തു വച്ചായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിലടക്കം കുത്തിപ്പൊള്ളിച്ച് മോഷ്ടക്കള്‍ വിലപിടിപ്പുള്ളവയും മോഷണം പോയിരുന്നു. ഈ ക്ഷേത്രത്തില്‍ നിരവധിതവണ മോഷണങ്ങള്‍ നടന്നിട്ടും ഇതുവരെ മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല.
നേരത്തെ ലക്ഷങ്ങള്‍ മുടക്കി എം.പിയുടെ നേതൃത്വത്തില്‍ ഹെമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചെങ്കിലും കെല്‍ട്രോണിന്റെ കരാര്‍ കാലാവധി കഴിഞ്ഞതു#േ മുതല്‍ പ്രവര്‍ത്തനരഹിതമാണ്. ചെങ്കല്‍ പഞ്ചായത്ത് ഓഫിസ് സ്ഥിതിചെയ്യുന്ന ദേശീയപാതയോരത്ത് രാത്രികാലങ്ങളില്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തത് മോഷ്ടാക്കള്‍ക്കു തുണയാകുന്നുമുണ്ട്. കാമറകളില്‍ വിശ്വാസം തകര്‍ന്ന നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിക്കാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."