മരുതത്തൂര്‍ ഏലായില്‍ നൂറുമേനി വിളവ്
നെയ്യാറ്റിന്‍കര:മരുതത്തൂര്‍ ഏലായില്‍ നെല്‍ക്കൃഷിക്കു നൂറുമേനി വിളവ്. ഇന്നലെ നടന്ന കൊയ്ത്തുത്സവം നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. കര്‍ഷകനായ ബേബി ജോണ്‍ , പെരുമ്പഴുതൂര്‍ കൃഷി ഓഫിസര്‍ സുനില്‍ , കൃഷി അസിസ്റ്റന്റ് ശരത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നഗരസഭ#ൈ പ്രദേശത്ത് നെല്‍കൃഷിയെ തിരികെ കൊണ്ടുവരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു പറഞ്ഞു.
ഫയര്‍ ഫോഴ്‌സ് ജീവനക്കാരനായിരുന്ന ബേബി ജോണ്‍ തന്റെ റിട്ടയര്‍മെന്റ് ജീവിതം ആഹ്ലാദകരമാക്കുന്നതിനാണ് ~ഒരു വെല്ലിവിളിയായി നെല്‍ക്കൃഷി ഏറ്റെടുത്തത്. നൂറ് ശതമാനം വിളവ് ലഭിച്ചതില്‍ അദ്ദേഹം പൂര്‍ണ സംതൃപ്തനാണ്. മരുതത്തൂരിലെ മുഴുവന്‍ നെല്‍വയലുകളും നെല്‍കൃഷിയിലേയ്ക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ബന്ധപ്പെട്ടവര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ബേബി ജോണ്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."