വാളാരംകുന്ന് ക്വാറിക്കെതിരേ നടപടി എടുക്കുമെന്ന് കലക്ടര്‍
മാനന്തവാടി: ജില്ലാ കലക്ടര്‍ നല്‍കിയ ഉറപ്പ് വിശ്വസിച്ചാണ് മടങ്ങുന്നതെങ്കിലും വാളാരം കുന്ന് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ ഇപ്പോഴും ഭീതിയില്‍ തന്നെയാണ്.
പുളിഞ്ഞാല്‍ ഗവ.ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്ന് കോളനിയിലെ നാല്‍പ്പതോളം കുടുംബങ്ങളാണ് മലമുകളിലേ വീടുകളിലേക്ക് മടങ്ങിയത്.
വ്യാഴം രാവിലെ വാളാരംകുന്നില്‍ ഇവര്‍ താമസിക്കുന്ന വീടുകള്‍ക്ക് താഴെയായുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച് കുടുംബങ്ങളാണ് ഇന്നലെ വൈകുന്നേരത്തോടെ ഭീതിയൊഴിയാതെ കോളനിയലേക്ക് മടങ്ങിയത്. വെള്ളി ഉച്ചക്ക് ക്യാംപില്‍ സന്ദര്‍ശനം നടത്തിയ ജില്ലാകലക്ടര്‍ വാളാരംകുന്നില്‍ പ്രവര്‍ത്തിക്കുന്ന കോറി സംബന്ധിച്ച ആദിവാസികളുടെ പരാതിയില്‍ തീര്‍ച്ചയായും ആദിവാസികള്‍ക്കനുകൂലമായ നിലപാടുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. സബ്കലക്ടര്‍ ക്വാറിക്കെതിരേ നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചതായും നിയമം ലംഘിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് അനുകൂലമായ ഹൈക്കോടതി സ്‌റ്റേ നീക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടുമെന്നും കലക്ടര്‍ പറഞ്ഞു.
അത്താണിക്വാറിയുടെ 17 മീറ്റര്‍ ചുറ്റളവില്‍ ആദിവാസി വീടുണ്ടെന്നതിനാല്‍ വെള്ളമുണ്ട പഞ്ചായത് ഈ വര്‍ഷം ക്വാറി ലൈസന്‍സ് പുതിക്കി നല്‍കിയിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റവന്യു വകുപ്പിലെയും സര്‍വേ വകുപ്പിലെയും ജിയോളജി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായത്തോടെയായിരുന്നു ക്വാറി പ്രവര്‍ത്തിച്ചത്. ക്വാറിയിലെ അനിയന്ത്രിത ഖനനമാണ് ഉരുള്‍പൊട്ടലിനിടയാക്കിയതെന്നാണ് ആദിവാസികളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."