വേളി ടൂറിസ്റ്റ് വില്ലേജില്‍ 34 കോടിയുടെ വികസന പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന 34 കോടി രൂപയുടെ വികസന പദ്ധതിക്കു തുടക്കമായി. ടൂറിസ്റ്റ് വില്ലേജില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വികസനപദ്ധതികളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. വേളിയിലും പരിസരപ്രദേശങ്ങളിലും വന്‍ വികസനസാധ്യത തുറക്കുന്ന പദ്ധതികള്‍ക്കാണു ടൂറിസം വകുപ്പ് തുടക്കംകുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വന്‍ഷന്‍ സെന്റര്‍, മള്‍ട്ടിപര്‍പ്പസ് കോംപ്ലക്‌സ്, മിനിയേച്ചര്‍ റെയില്‍വേ, ഇക്കോ പാര്‍ക്ക്, അര്‍ബന്‍ പാര്‍ക്ക് തുടങ്ങിയ വികസന പദ്ധതികളാണു വേളി ടൂറിസ്റ്റ് വില്ലേജില്‍ നടപ്പാക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ മാത്രം 125 കോടിയുടെ വികസനമാണു കഴിഞ്ഞ 1000 ദിവസങ്ങള്‍ക്കിടെ ടൂറിസം വകുപ്പ് കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു.
വേളി ടൂറിസ്റ്റ് വില്ലേജിന്റെ മുഖച്ഛായതന്നെ മാറ്റി അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം കേന്ദ്രമായി മാറ്റാനുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണു 34 കോടി രൂപയുടെ പദ്ധതികള്‍ക്കു തുടക്കംകുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വേളിയിലെ ഫ്‌ളോട്ടിങ് റസ്റ്ററന്റിന്റെ നിര്‍മാണം താമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ കെ.ടി.ഡി.സിക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ടൂറിസ്റ്റ് വില്ലേജില്‍ നടന്ന ചടങ്ങില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ വി.കെ പ്രശാന്ത്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, കെ.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍ ആര്‍. രാഹുല്‍, കൗണ്‍സിലര്‍ മേരി ലില്ലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."