അപ്പോള്‍ ഇടുക്കിയില്‍ സ്ഥിരീകരിച്ച 3 കൊവിഡ് കേസുകള്‍ എവിടെ?
തിരുവനന്തപുരം: ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സംസ്ഥാനത്ത് നാല് കൊവിഡ് പോസിറ്റീവ് കേസുകള്‍ പ്രഖ്യാപിച്ചുവെന്നാണ്. കണ്ണൂര്‍- 3, കാസര്‍കോട്- 1 എന്നിങ്ങനെയാണ് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
അപ്പോള്‍ ഇടുക്കിയില്‍ ഇന്നു രാവിലെ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന് പ്രഖ്യാപിച്ച കണക്കെവിടെയെന്ന സംശയമുയര്‍ന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യമുന്നയിക്കുകയും ചെയ്തു.
ഇവര്‍ കൊവിഡ് സംശയിക്കുന്നവര്‍ മാത്രമാണെന്നും അവരെ ആശുപത്രിയില്‍ എത്തിക്കേണ്ട നടപടിയെടുത്തിട്ടുണ്ടെന്നും എന്നാല്‍, ഒന്ന് രണ്ട് നടപടി കൂടി കഴിഞ്ഞാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നുമാണ് മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള വിശദീകരണം.
ഇന്നലെ രാത്രിയോടെ പരിശോധനാ ഫലം വന്നുവെന്നാണ് ജില്ലാ കലക്ടര്‍ പറഞ്ഞത്. രോഗം സ്ഥിരീകരിച്ചവരില്‍ നഗരസഭാ അംഗവും ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നുവെന്നും കലക്ടര്‍ വ്യക്തമാക്കിയതാണ്.
എന്നാല്‍ ഇന്നലെ രാത്രി തന്നെ ഫലം വന്ന കേസുകള്‍ പ്രഖ്യാപിക്കാന്‍ വേണ്ടി ഇത്രയും വൈകുന്നത് എന്തേയെന്ന സംശയം ഇനിയും ബാക്കിയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."