HOME
DETAILS

സഊദിയിൽ കൊവിഡ്-19 ഇരുപതിനായിരം കവിഞ്ഞു: 24 മണിക്കൂറിനിടെ എട്ടു മരണം, 1266 പുതിയ കേസുകള്‍

  
backup
April 28 2020 | 12:04 PM

covid-19-saudi-updation-april-28-0101-1234

     റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടു പേർക്ക് വൈറസ് ബാധയേറ്റു മരണപ്പെട്ടതായും 1266 പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. മരണ സംഖ്യ 152 ആയും ഉയർന്നിട്ടുണ്ട്. സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി ഇവിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വെളിപ്പെടുത്തിയിയത്. നിലവിൽ രാജ്യത്തെ വൈറസ് ബാധിതർ 20077 ആയാണ് ഉയർന്നത്. ഇവരിൽ 17141 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതില്‍ 118 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. 2784 ആളുകൾ വൈറസ് ബാധയിൽ നിന്നും മോചനം നേടുകയും ചെയ്‌തിട്ടുണ്ട്‌.

       മക്കയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. 327 എണ്ണം. മദീനയിൽ 273, ജിദ്ദ 262, റിയാദ് 171, ജുബൈൽ 58, ദമാം 35, ത്വായിഫ് 32, തബൂക് 29, അൽസുൽഫി 18, ഖുലൈസ് 09, ബുറൈദ 08, ഖോബാർ 07, ഹുഫൂഫ് 05, ഖത്വീഫ്, റാസ്‌തന്നൂറ (04 വീതം), അദും 03, അൽ ജഫ്‌ർ, അൽ മജാരിദ, യാമ്പു, ബീഷ, ദിരിയ (02 കേസുകൾ വീതം), അബഹ, ഖമീസ് മുശൈത്, ബഖീഖ്, ദഹ്‌റാൻ, ദലം, സ്വാബിയ, ഹഫർ അൽ ബാത്വിൻ, ഹായിൽ, സകാക, വാദി അൽ ദവാസിർ, സാജിർ എന്നിവിടങ്ങളിൽ ഓരോ വൈറസ് ബാധയുമാണ് ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത്.
നിലവിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിതർ മക്കയിലാണ്. മക്കയിൽ 4804, റിയാദ് 3596, മദീന 3522, ജിദ്ദ 3411, ദമാം 1096 ഹുഫൂഫ് 984, ജുബൈൽ 395 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ വൈറസ് ബാധ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago