ഏജന്റ് കാലുമാറി വഴിയറിയാതെ അന്യസംസ്ഥാന തൊഴിലാളികള്‍ അലഞ്ഞു
വെഞ്ഞാറമൂട്: ഏജന്റ് കാലുമാറിയതിനെ തുടര്‍ന്ന് വഴിയറിയാതെയും ഭക്ഷണം ലഭിക്കാതെയും അന്യ സംസ്ഥാന തൊഴിലാളികള്‍ വലഞ്ഞു. നിര്‍മാണ ജോലിക്കായി ആസാമില്‍ നിന്നും എത്തിയ 24യുവാക്കളാണ് എവിടേയ്ക്ക് പോകണമെന്നറിയാതെ മണിക്കൂറുകളോളം അലഞ്ഞ് തിരിഞ്ഞു നടന്നത്. ആഹാരത്തിനോ മറ്റ് ആവശ്യത്തിനോ പണമില്ലാതെ വലഞ്ഞ ഇവരെ ഒടുവില്‍ നാട്ടുകാര്‍ പൊലിസിനെ വിളിച്ച് വരുത്തി ഏല്‍പ്പിച്ചു. എന്നാല്‍ പൊലിസ് കാര്യമായി ഇടപെട്ടില്ലന്നും ആക്ഷേപമുണ്ട്.
ബുധനാഴ്ച്ചരാവിലെയാണ് ആസാമില്‍ നിന്നുമുള്ള 24സംഘം ട്രെയില്‍ മാര്‍ഗം തമ്പാനൂരില്‍ എത്തിയത്. കേരളത്തില്‍ വര്‍ഷങ്ങളായി ജോലി നോക്കുന്ന ആസാം സ്വദേശി വഴിയാണ് ഇവര്‍ എത്തിയത്. മൂന്നാനക്കുഴി മണ്ണയം എന്നസ്ഥലത്ത് വലിയൊരു നിര്‍മാണപ്രവ്യത്തി ആരംഭിക്കുന്നതായും ഇവിടേയ്ക്ക് ജോലിക്കെന്നുമായിരുന്നു ഇവരോട് പറഞ്ഞിരുന്നത്. തമ്പാനൂരില്‍ നിന്നും ബസില്‍ ഉച്ചയോടെ വെഞ്ഞാറമൂട്ടിലെത്തിയ സംഘം തങ്ങളെ ബന്ധപ്പെട്ട ഏജന്റെിനെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ചോഫ് എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ തങ്ങളെ ആരെങ്കിലും കൊണ്ട് പോകാന്‍ വരുമെന്ന് പ്രതീക്ഷിച്ച് ബസ് സ്റ്റാന്റില്‍ത്തന്നെ ഇരിപ്പുറപ്പച്ചു. എന്നാല്‍ രാത്രി പത്തു മണിയായിട്ടും ആരും എത്താത്തതിനെ തുടര്‍ന്ന് ഇവര്‍ നാട്ടുകാരില്‍ ചിര്‍ നല്‍കിയ സൂചനകള്‍ വച്ച് മണ്ണയത്തേക്ക് നടന്നു.
അര്‍ധധരാത്രിയോടടുപ്പിച്ച് ഒരു സംഘം അന്യസംസ്ഥാന തൊഴിലാളികള്‍ നടന്ന് വരുന്നത് കണ്ട ചിലര്‍ ഇവരെ തടയുകയും കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയുമായിരുന്നു. അപ്പോഴാണ് രാവിലെ മുതല്‍ ഇവര്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുകയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ജനപ്രതിനിധികളടക്കം സ്ഥലത്തെത്തി ഇവരുടെ കൈവശമുണ്ടായിരുന്ന നമ്പരില്‍ ഏജന്റെിനെ വിളിച്ചപ്പോള്‍ ഫേണെടുത്തയാള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു . ആദ്യംവിഴിഞ്ഞത്തേക്കാണ് തൊഴിലാളികളെ എത്താന്‍ ആവിശ്യപ്പെട്ടിരുന്നതെന്ന് പറഞ്ഞ ഇയാള്‍ പിന്നീട് മറ്റൊരാളാണ് ഇവരെ എത്തിച്ചതെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ ശ്രമം നടത്തി. എന്നാല്‍ നാട്ടുകാര്‍ കര്‍ശന നിലപാടെടുത്തതോടെ ഇയാളുടെ പ്രതിനിധി സ്ഥത്തെത്തി.
ഇയാളോട് തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ആവശ്യപ്പെട്ട ശേഷം നാട്ടുകാര്‍ തന്നെ തൊഴിലാളികളെ വെഞ്ഞാറമൂട് പൊലിസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പൊലിസ് തൊഴിലാളികളെ ഏജന്റിന്റെ പ്രതിനിധിക്കൊപ്പം പറഞ്ഞയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."