ആദിവാസി കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുന്നില്ലെന്ന് പരാതി
പുല്‍പ്പള്ളി: വനാവകാശ നിയമപ്രകാരം കൈവശരേഖ കിട്ടിയ ആദിവാസികര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് ആദിവാസി കര്‍ഷക സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചീയമ്പം 73, മരിയനാട്, സുഗന്ധഗിരി, കല്ലുമല എന്നിവിടങ്ങളിലെയും മറ്റ് ആദിവാസി കര്‍ഷക കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം കൈവശരേഖ അനുവദിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യം 21ന് സ്വീകരിക്കുകയും 22 മുതലുള്ള അപേക്ഷകള്‍ സ്വീകരിക്കാതിരിക്കുകയുമാണ് ചെയ്തത്. പൂതാടി കൃഷി ഓഫിസില്‍ വിവരം തിരക്കിയപ്പോള്‍ പുതിയ ഉത്തരവ് വന്നാല്‍ മാത്രമേ അപേക്ഷ സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. ഈ ഭൂമിയുടെ രേഖകള്‍ വച്ച് സര്‍ക്കാരിന്റെ മറ്റ് ആനുകുല്യങ്ങള്‍ വിവിധ പദ്ധതികളുടെ ഭവന നിര്‍മാണം, തൊഴിലുറപ്പ് പദ്ധതിയില്‍ തോട്ടം പണി, കൃഷി ഭവനില്‍ നിന്നുള്ള ആനുകുല്യങ്ങളും ലഭിക്കുമ്പോഴാണ് അധികൃതര്‍ അവഗണിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പഞ്ചായത്തംഗം പ്രിയ മുരളീധരന്‍, അപ്പി ബോളന്‍, പി.എം ഭാസ്‌കരന്‍, ഗോപാലന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."