വായനാപക്ഷം ജില്ലാതല ഉദ്ഘാടനത്തിന് മേലാങ്കോട്ട് ഒരുങ്ങി
മേലാങ്കോട്ട്: സംസ്ഥാന ലൈബ്രറി കൗണ്‍സിലും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാപക്ഷം ജില്ലാതല ഉദ്ഘാടനം വിജയിപ്പിക്കാന്‍ മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂളില്‍ ഒരുക്കം പൂര്‍ത്തിയായി.
19ന് പി.എന്‍ പണിക്കര്‍ ചരമദിനം മുതല്‍ ജൂലൈ ഏഴ് വരെ ഐ. വിദാസ് ജന്മദിനം വരെയാണ് ഈ വര്‍ഷത്തെ വായനാപക്ഷ പരിപാടികള്‍.
19ന് രാവിലെ 9.30ന് . കലക്ടര്‍ കെ. ജീവന്‍ ബാബു അധ്യക്ഷനാവും. ഗായകന്‍ വി.ടി മുരളി മുഖ്യാതിഥിയാകും. നഗരസഭാ ചെയര്‍മാന്‍ കുട്ടികള്‍ തയാറാക്കിയ ഇന്‍ലന്റ് മാസിക പ്രകാശനം ചെയ്യും. വായനയും വാക്കും പാനല്‍ പ്രദര്‍ശനം, പുസ്തകസഞ്ചി, എഴുത്തുപെട്ടി തുടങ്ങിയ പരിപാടികളും ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ജൂലൈ ഏഴ് വരെ പ്രദേശത്തെ വായനശാലകള്‍, ഗ്രന്ഥാലയങ്ങള്‍, ക്ലബ്ബുകള്‍, കുടുംബശ്രീകള്‍ എന്നിവയുമായി സഹകരിച്ച് വീട്ടുവരാന്ത വായനാവേദികള്‍, ഒരു പുസ്തകം രണ്ടു വായന, എന്റെ എഴുത്ത് എന്റെ വായന, വായനയും വരയും, രാമായണം, പുസ്തകസഞ്ചി, കൃഷ്ണഗാഥ സമകാലിക വായന, പ്രാദേശിക എഴുത്തുകാരുടെ സംഗമം, ബഷീര്‍ പൊന്‍കുന്നം വര്‍ക്കി, ഐ.വി ദാസ് അനുസ്മരണം, സ്‌കൂള്‍ ആകാശവാണിയിലൂടെ പുസ്തക പരിചയം, സാഹിത്യ ക്വിസ്, പുസ്തകവണ്ടി തുടങ്ങിയ നിരവധി പരിപാടികളാണ് സ്‌കൂള്‍ സംഘാടക സമിതി ആസൂത്രണം ചെയ്തിട്ടുള്ളത്.
സംഘാടക സമിതി രൂപീകരണ യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, കെ.വി സുഗതന്‍, ജി. ജയന്‍, രതീഷ് കാലിക്കടവ്, ബാലകൃഷ്ണന്‍ നായര്‍, കെ. രമേശ് പൈ, കെ.ജി രജനി, പി. കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."