HOME
DETAILS

അമ്മയ്‌ക്കൊപ്പം... പ്രതിഷേധച്ചൂടില്‍ തലസ്ഥാനം

  
backup
April 06 2017 | 22:04 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7


തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയോടും ബന്ധുക്കളോടുമുണ്ടായ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പി തുടങ്ങിയ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തലസ്ഥാന ജില്ലയില്‍ പൂര്‍ണം. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു. പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടകള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. യു.ഡി.എഫിന്റെ യുവജന വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്.യു.സി.ഐ, ആംആദ്മി, ബി.ഡി.ജെ.എസ് തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
നഗരത്തിന്റെ പലയിടങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകളെല്ലാം വെട്ടിച്ചുരുക്കി. സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. ഏതാനും സ്വകാര്യവാഹനങ്ങള്‍ മാത്രമാണു നിരത്തിലിറങ്ങിയത്. ജലഗതാഗതവകുപ്പിന്റെ ബോട്ടുകളും നിശ്ചലമായി. ടാക്‌സിവാഹനങ്ങളും ചരക്ക് വാഹനങ്ങളും ഓടിയില്ല. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതു യാത്രക്കാരെ വലച്ചു. എയര്‍പോര്‍ട്ട് യാത്ര, വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വാഹനങ്ങളും അപൂര്‍വം സ്വകാര്യവാഹനങ്ങളുമാണ് നിരത്തിലിറങ്ങിയത്. മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള സമീപ സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് സന്നദ്ധസംഘടനകളും പൊലീസും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ട്രെയിന്‍ ഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചില്ലെങ്കിലും മിക്ക ട്രെയിനുകളിലും തിരക്കില്ലായിരുന്നു.
തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ സാധാരണ ഹര്‍ത്താല്‍ ദിവസങ്ങളില്‍ പൊലീസ് ഏര്‍പ്പെടുത്താറുള്ള ബദല്‍സംവിധാനങ്ങള്‍ ഇക്കുറിയും ഒരുക്കിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. മിക്കഭാഗങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രമാണ് തടസമില്ലാതെ പ്രവര്‍ത്തിച്ചത്. സെക്രട്ടേറിയറ്റ്, നിയമസഭ, സര്‍വകലാശാല തുടങ്ങി എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍നില നന്നെ കുറവായിരുന്നു.
വെള്ളറട
യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വെള്ളറടയില്‍ പൂര്‍ണ്ണം. സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചില്ല. കെ.എസ്.ആര്‍.ടി.സി നിരത്തിലിറങ്ങിയില്ല. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും സമരാനുകൂലികള്‍ തടഞ്ഞു. കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളറടയില്‍ നിന്ന് പനച്ചമൂട്ടിലേക്ക് പ്രകടനം നടത്തി.
നെയ്യാറ്റിന്‍കര
ഹര്‍ത്താല്‍ നെയ്യാറ്റിന്‍കര താലൂക്കിലും പൂര്‍ണം. കട-കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചില്ല. വെളളറട , പാറശാല തുടങ്ങിയ സ്ഥലങ്ങളില്‍ മത്സ്യചന്തകള്‍ ചെറിയ തരത്തില്‍ പ്രവര്‍ത്തിച്ചു. കടലോര മേഖലയായ പൊഴിയൂര്‍ , പൂവാര്‍ , കാഞ്ഞിരംകുളം , കരിങ്കുളം തുടങ്ങീ സ്ഥലങ്ങളിലും കടകള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങി.
ബാലരാമപുരം , നേമം തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. മത്സ്യചന്തകള്‍ പ്രവര്‍ത്തിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താലൂക്കിലുടനീളം സമരാനുകൂലികള്‍ പ്രകടനം നടത്തി.
കോവളം
ഹര്‍ത്താല്‍ കോവളം മേഖലയി പൂര്‍ണ്ണം. വിഴിഞ്ഞം, കോവളം, വെങ്ങാനൂര്‍, മുക്കോല, ഉച്ചക്കട എന്നിവിടങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങളൊഴികെയുള്ള വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. വിഴിഞ്ഞം, വെങ്ങാനൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി പോസ്റ്റോഫിസ്, ടെലിഫോണ്‍ എക്‌സചേഞ്ച്, ബാങ്കുകള്‍, ഹാര്‍ബര്‍ എന്‍ജിനിയറിങ് ഓഫിസ്, മറൈന്‍ അക്വേറിയം എന്നിവ അടപ്പിച്ചു.
വിവാഹം, എയര്‍പോര്‍ട്ട്,ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിട്ട പ്രവര്‍ത്തകര്‍ വിഴിഞ്ഞത്തും ഉച്ചക്കടയിലും മറ്റു വാഹനങ്ങള്‍ തടഞ്ഞു. ഉച്ചക്കടയില്‍ വാഹനങ്ങള്‍ തടഞ്ഞവരെ തടയാനെത്തിയ പൊലിസും പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിഴിഞ്ഞത്ത് മണ്ഡലം പ്രസിഡന്റ് മൂജീബ്‌റഹുമാന്‍, സിദ്ദീക്ക്, അശോകന്‍, ഫിറോസ്, ഷമീര്‍, നൌഷാദ്, കാസിം തുടങ്ങിയവരും ഉച്ചക്കടയിലും വെങ്ങാനൂരും ബ്‌ളോക്ക് പ്രസിഡന്റ് കെ.ശ്രീകുമാര്‍. ഡി.സി.സി.മെമ്പര്‍, സിസിലിപുരം ജയകുമാര്‍, വെങ്ങാനൂര്‍ മണ്ഡലം പ്രസിഡന്റ് പനയറകുന്ന് ജോയി. വെങ്ങാനൂര്‍ ജയകുമാര്‍, സുജിത്ത് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വര്‍ക്കല
ഹര്‍ത്താല്‍ വര്‍ക്കലയില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സ്വകാര്യസര്‍വ്വീസുകള്‍ ഉണ്ടായില്ല. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago
No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago