HOME
DETAILS
MAL
സനില്‍ ഫിലിപ്പ് കുടുംബസഹായ സമിതി രൂപീകരിച്ചു
backup
July 06 2016 | 09:07 AM
കൊച്ചി: വാഹനാപകടത്തില്‍ മരണമടഞ്ഞ ന്യൂസ് 18 സീനിയര്‍ റിപ്പോര്‍ട്ടര്‍ സനില്‍ ഫിലിപ്പിന്റെ കുടുംബസഹായസമിതി രൂപീകരിച്ചു. എറണാകുളം പ്രസ്ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ രവികുമാര്‍ അധ്യക്ഷത വഹിച്ചു.
ജയ് ഹിന്ദ് ടി.വി ബ്യൂറോ ചീഫ് ബിപിന്‍ പീറ്റര്‍ കണ്‍വീനറും പി.ടി തോമസ് എം.എല്‍.എ മുഖ്യ രക്ഷാധികാരിയായും എം.എല്‍.എമാരായ ഹൈബി ഈഡന്, കെ.ജെ മാക്സി എന്നിവരെ രക്ഷാധികാരിയായും 33 അംഗകമ്മറ്റി രൂപീകരിച്ചു. ഈ മാസം 30-ന് സഹായനിധി നല്കത്തക്ക വണ്ണം സബ് കമ്മറ്റികള്‍ക്കും രൂപം നല്കി.
മൊത്തം പരിപാടികളുടെ കോ-ഓര്‍ഡിനേറ്ററായി മീഡിയാ വണ്ണിലെ സനൂപിനേയും യോഗം ചുമതലപ്പെടുത്തി. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് ആര് ഗോപകുമാര്‍ സ്വാഗതവും പ്രസ്ക്ലബ്ബ് ട്രഷറര്‍ പി.എ മെഹ്ബൂബ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."