പെന്ഷന് നല്കാനാകാതെ കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തെങ്കിലും പെന്ഷന് നല്കാനാകാതെ ഗതാഗത വകുപ്പ്. കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് 80 കോടി വായ്പയെടുത്താണ് ശമ്പളം നല്‍കിയത്.
55 കോടിയാണ് പെന്ഷന് നല്കാന് വേണ്ടത്. കൂടാതെ, രണ്ടുമാസത്തെ പെന്ഷന് കുടിശ്ശികയുമുണ്ട്. അതിനാല്‍ പെന്‍ഷനും കുടിശ്ശികയും നല്കാന് 165 കോടി വേണം. ഇക്കാര്യം ഇന്നലെ വകുപ്പ് മന്ത്രി കെ.എസ്.ആര്.ടി.സി എം.ഡിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന്, വായ്പ എടുക്കാവുന്ന സ്ഥാപനങ്ങളുടെ പട്ടികയും ഈടുവച്ചിട്ടുള്ള ഡിപ്പോകളുടെ കണക്കുകളും എം.ഡി മന്ത്രിക്കു കൈമാറി. ഇതനുസരിച്ചായിരിക്കും വായ്പ എടുക്കുന്നതിനാവശ്യമായ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുകയെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
രണ്ടു ദിവസത്തിനുള്ളില്‍ വായ്പ തരപ്പെടുത്തുന്നതിനാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനിച്ചതെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ പറഞ്ഞു. അതിനിടെ, ഇന്നലത്തെ ഹര്‍ത്താല്‍ മൂലം കെ.എസ്.ആര്.ടി.സിക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. മലപ്പുറത്ത് മാത്രമാണ് കെ.എസ്.ആര്.ടി.സി ബസുകള്‍ കാര്യമായി ഓടിയത്.
ഐ.ഒ.സിക്ക് ഡീസല്‍ വാങ്ങിയ ഇനത്തില്‍ 140 കോടി രൂപ നല്‍കാനുണ്ട്. ഇതിനാല്‍ കഴിഞ്ഞ മാസം ഐ.ഒ.സി ഡീസല്‍ നല്കാന് വിസമ്മതിച്ചിരുന്നു.
സര്‍ക്കാര്‍ ഇടപെട്ടാണ് പ്രതിസന്ധി തല്‍ക്കാലത്തേക്ക് ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."