ജസ്ന മരിയ ജീവിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്: ലോക് ഡൗണിനുശേഷം കേരളത്തിലെത്തിക്കുമെന്ന് ക്രൈംബ്രാഞ്ച്
പത്തനംതിട്ട: രണ്ട് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്ന മരിയ ജയിംസ് ജീവിച്ചിരിപ്പുണ്ടെന്നും ഇവരെ കണ്ടെത്തിയതായും സൂചന.
എരുമേലി മുക്കൂട്ട് തറയില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ ജസ്നയെ കാണാതായത് 2018 മാര്‍ച്ച് 20നാണ്.
പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. അന്ന് രാത്രി തന്നെ പിതാവ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിച്ചിരുന്നില്ല.
ജസ്നയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തുവെന്നും കേരളത്തിനു പുറത്തുള്ള ഇവരെ ലോക്ഡൗണ്‍ കഴിഞ്ഞാലുടന്‍ സംസ്ഥാനത്ത് എത്തിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ചില പുതിയ വിരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന് കെ.ജി. സൈമണ്‍ സൂചിപ്പിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന് ജെ. തച്ചങ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു.
ജസ്ന മരിയ ജെയിംസ് ജീവിച്ചിരിപ്പുണ്ടെന്നും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും കര്‍ണാടക പൊലിസ് മാസങ്ങള്‍ക്ക് മുന്‍പുതന്നെ അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനെയാണ് കര്‍ണാടക പൊലിസ് ഇക്കാര്യം അറിയിച്ചിരുന്നത്. രണ്ടു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇതുപോലൊരു വിവരം ലഭിക്കുന്നതെന്നതിനാല്‍ തന്നെ അത് തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."