കല്‍പ്പറ്റ നഗരസഭാ ബജറ്റ്: നഗരത്തിന്റെ മുഖച്ഛായ മാറ്റും
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍ അവതരിപ്പിച്ചു. 90,12,92,000 രൂപ വരവും 89,57,61,000 രൂപ ചെലവും 55,31,000 രൂപ നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. നഗരനവീകരണമാണ് ബജറ്റിലെ പ്രധാന ആകര്‍ഷണം. ആധുനിക നഗരമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍, ടൗണ്‍ഹാളിന് ആറു കോടി, നഗരത്തില്‍ കൈനാട്ടി മുതല്‍ കലക്ടറുടെ വസതിവരെ 75 വാട്ട്‌സ് എല്‍.ഇ.ഡി വഴിവിളക്ക്, വെള്ളാരംകുന്നിലെ പഴയ ട്രഞ്ചിങ് ഗ്രൗണ്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ റസ്റ്റ് ഹൗസ് കം മള്‍ട്ടി പ്ലക്‌സ് തീയേറ്റര്‍ കോംപ്ലക്‌സ്, നഗരസഭയിലെ ഭവന രഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും 2022നുള്ളില്‍ വീട്, പി.എം.എ.വൈ, ലൈഫ് പദ്ധതികളിലൂടെയും നഗരസഭയുടെ പദ്ധതിയില്‍ നിന്നും മറ്റിതര ഏജന്‍സികളില്‍ നിന്നുള്ള വായ്പയിലൂടെയാണ് ഇതിനാവശ്യമായ പണം കണ്ടെത്തുക. ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് വെക്കാന്‍ സ്ഥലമെടുപ്പിന് 25 ലക്ഷം രൂപ, അഗതി ആശ്രയ പദ്ധതിയില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്, ഇതിനായി 40 ലക്ഷം, ഭവന റിപ്പയറിങിനായി 50 ലക്ഷം, എല്ലാ വീടുകളിലേക്കും മാലിന്യം ശേഖരിക്കാന്‍ സൗജന്യ വേസ്റ്റ്ബിന്‍, സീറോ വേയ്‌സ്്റ്റും തുടര്‍ന്ന് കാര്‍ബണ്‍ ന്യൂട്രല്‍ കല്‍പ്പറ്റയും പ്രാവര്‍ത്തികമാക്കും. കല്‍പ്പറ്റ നഗരത്തിലൂടെ പൈപ്പ് ലൈന്‍ നീട്ടുന്നതിനായി 55,55,535 രൂപ, എസ്.ടി കോളനികളിലേക്കും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ തുക വാട്ടര്‍അതോറിറ്റിയില്‍ ഡിപ്പാസിറ്റ് ചെയ്തു. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സബ്‌സിഡി അടിസ്ഥാനത്തില്‍ ഗാര്‍ഹിക വാട്ടര്‍ കണക്ഷന്‍ അനുവിക്കും. ജനറല്‍ ആശുപത്രിയിലെ ഒന്നാം നിലയിലുള്ള ലാബ് പ്രവര്‍ത്തനം ആരംഭിക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ചു. പാലിയേറ്റീവ് ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 17 ലക്ഷം രൂപ. മുണ്ടേരി ഫാമിലി ഹെല്‍ത്ത് സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 22 ലക്ഷം, ഉല്‍പ്പാദന മേഖലക്ക് 61,62,001 രൂപ, കലാകായിക പ്രോല്‍സാഹനത്തിന് നാല് ലക്ഷം. രജിസ്റ്റര്‍ ചെയ്ത യൂത്ത് ക്ലബ് അംഗങ്ങള്‍ക്ക് നേതൃത്വ പരിശീലനം നല്‍കാന്‍ ഒരു ലക്ഷം. കുടുംബശ്രീയുമായി സഹകരിച്ച് ഷീലോഡ്ജ് നിര്‍മാണത്തിന് 30 ലക്ഷം. രാജ്യത്തെ ആദ്യത്തെ ബാല സൗഹൃദ നഗരസഭയാക്കി മാറ്റാനുള്ള നടപടികള്‍ക്കായി രണ്ട് ലക്ഷം. വയോജനങ്ങളുടെ ക്ഷേമം- ആരോഗ്യ പാക്കേജിനായി 10 ലക്ഷം. പകല്‍ വീടിന് 24 ലക്ഷം എന്നിങ്ങനെയാണ് ബജറ്റില്‍ വകയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."