HOME
DETAILS
MAL
മൂന്നു വയസുകാരിയുടെ ഹരജിയില്‍ സര്‍ക്കാരിന് നോട്ടിസ്
backup
April 06 2017 | 23:04 PM
കൊച്ചി: അങ്കണവാടിയില്‍ പോകാന്‍ സുരക്ഷിതമായ യാത്രാ സൗകര്യം വേണമെന്നാവശ്യപ്പെട്ടു മുക്കത്തുകരി ദ്വീപിലെ മൂന്നു വയസുകാരി നല്കിയ ഹരജിയില്‍ സര്‍ക്കാരിന് നോട്ടിസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഉദയംപേരൂരിനടുത്ത് വേമ്പനാട് കായലിലെ മുക്കത്തുകരി ദ്വീപില്‍ മത്സ്യത്തൊഴിലാളിയായ രാജേഷിന്റെ മകള്‍ അന്നപൂര്‍ണയാണ് ഹരജിക്കാരി. പൂത്തോട്ടയിലെ അങ്കണവാടിയിലേക്ക് ദിവസവും മീന്‍ വള്ളത്തിലാണ് അന്നപൂര്‍ണയുടെ യാത്ര. രണ്ടാഴ്ച മുന്‍പ് വള്ളം കരയില്‍ അടുപ്പിക്കുന്നതിനിടെ അന്നപൂര്‍ണ കായല്‍ വെള്ളത്തിലേക്ക് വീണു. ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ് ഉള്‍പ്പടെയുള്ളവരുടെ ശ്രമഫലമായാണ് കുട്ടിയെ രക്ഷിച്ചത്. ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഈ അനുഭവം ചൂണ്ടിക്കാട്ടിയാണ് അന്നപൂര്‍ണ പിതാവ് മുഖേന ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."