HOME
DETAILS

പുല്‍പ്പള്ളി,പനമരം,എടവക പഞ്ചായത്ത് ബജറ്റുകള്‍ അടിസ്ഥാന വികസനങ്ങള്‍ക്ക് ഊന്നല്‍

  
backup
February 28 2019 | 05:02 AM

%e0%b4%aa%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%aa%e0%b4%a8%e0%b4%ae%e0%b4%b0%e0%b4%82%e0%b4%8e%e0%b4%9f%e0%b4%b5%e0%b4%95

പുല്‍പ്പള്ളി പഞ്ചായത്ത്


പുല്‍പ്പള്ളി: സേവന ഉല്‍പാദന മേഖലയ്ക്ക് സംതുലിതമായ പരിഗണന നല്‍കി പുല്‍പ്പള്ളി പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്.
വൈസ് പ്രസിഡന്റ് കെ.ജെ പോള്‍ ബജറ്റ് അവതരിപ്പിച്ചു. ഭവന രഹിതരില്ലാത്ത പുല്‍പ്പള്ളി പഞ്ചായത്തെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനാണ് ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയിരിക്കുന്നത്. സേവന മേഖലയില്‍ അശരണരും നിര്‍ധനരുമായവര്‍ക്ക് ആശ്വാസം പകരുന്ന ബജറ്റിനാണ് മുഖ്യ പരിഗണന നല്‍കിയിരിക്കുന്നത്. നികുതി വരവുകള്‍ തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയും ആകെ നികുതിയിതര വരവുകള്‍ നാല്‍പത്തി ഒന്‍പത് ലക്ഷത്തി ഇരുപതിനായിരം രുപയും ആകെ തനത് ഫണ്ട് രണ്ട് കോടി തൊണ്ണൂറ്റി ഏഴ് ലക്ഷത്തി ആയിരം രൂപയും ആകെ പദ്ധതി വിഹിതം പതിനാല് കോടി അന്‍പത്തിയെട്ട് ലക്ഷത്തി മുപ്പത്തി മുവായിരം രൂപയും ആകെ വരവുകള്‍ മുപത്തി ഒന്‍പത് കോടി എഴുപത് ലക്ഷത്തി എണ്‍പതിനായിരം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
ബജറ്റില്‍ പട്ടികവര്‍ഗ വകുപ്പ് തനതായ രീതിയില്‍ നടപ്പിലാക്കുന്ന ഭവന പദ്ധതികളും ലൈഫ്, തണല്‍ ഭവന പദ്ധതികള്‍ക്കും ഈ വിഭാഗങ്ങളുടെ വിദ്യഭ്യാസം ആരോഗ്യം സാമൂഹ്യ സുരക്ഷിതത്വം എന്നിവയുടെ ഉയര്‍ച്ചയ്ക്കും ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയിട്ടുണ്ട്. തദ്വാര പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമൂഹികമായ അന്തസിനും സാധിക്കുന്ന നിര്‍ദേശങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കി കൊണ്ട് വയോജനങ്ങള്‍, ഭിന്ന ശേക്ഷിക്കാര്‍, അംഗ പരിമിതര്‍, ശിശുക്കള്‍, വനിതകള്‍, എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
ജീവിത ശൈലി രോഗനിയന്ത്രണത്തിനായി ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുല്‍പ്പള്ളിയെ മാലിന്യ മുക്തമാക്കാനും മണ്ണ് ജലം വായു പരിസ്ഥിതി എന്നിവയെ പുനര്‍ജീവിപ്പിക്കാനും ഹരിത കേരള മിഷനോടൊപ്പം നീങ്ങികൊണ്ട് പുല്‍പ്പള്ളിയെ ഹരിത കേരളം പഞ്ചായത്താക്കി മാറ്റാനും വേണ്ട നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ രണ്ട് കോടി 35 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
നെല്‍ കൃഷി വികസനത്തിനും ജൈവ കൃഷി പ്രോത്സാഹനത്തിനും കുരുമുളക്, പച്ചക്കറി, പശു ആട് വളര്‍ത്തല്‍, മുട്ട കോഴി, കന്നുക്കുട്ടി പരിപാലനം, പോത്തുക്കുട്ടി വിതരണം, ഭക്ഷ്യ സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. പശ്ചാത്തല മേഖലയുടെ വികസനവും പ്രധാനമായി ഗതാഗത സൗകര്യത്തിന്റെ വര്‍ധനവിനായി റോഡുകളുടെ പുനര്‍നിര്‍മാണത്തിനും ടാറിങ് ഉള്‍പ്പടെയുള്ളവയുടെ പരിപാലനത്തിനും പുതിയ റോഡുകളുടെ നിര്‍മാണത്തിനും ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷയായി

.
പനമരം പഞ്ചായത്ത്


പനമരം: പനമരം പഞ്ചായത്ത് ബജറ്റില്‍ ഭവന മേഖലക്ക് ഊന്നല്‍. 50.92 കോടി രൂപയുടെ ബജറ്റില്‍ 4.56 കോടി രൂപയാണ് ഭവനമേഖലക്കായി മാറ്റിവെച്ചത്. 50,92,58,404 രൂപ വരവും 50,65,63,024 രുപ ചിലവും 26,95,380 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ടി. മോഹനന്‍ അവതരിപ്പിച്ചു. ഭവന മേഖലക്ക് ഭവന രഹിതരില്ലാത്ത പനമരം എന്ന സ്വപ്ന പദ്ധതിയില്‍ 4,56,00000 രൂപ നടപ്പുവര്‍ഷം വകയിരുത്തി. പശ്ചാത്തല മേഖലയില്‍ റോഡ് വികസനത്തിന് 2,69, 20,000 രൂപയും കാര്‍ഷിക മേഖലക്ക് 1,18,00000 രൂപയും മാലിന്യ സംസ്‌കരണത്തിന് 1,30,00000 രുപയും മ്യഗ സംരക്ഷണത്തിന് 1,08, 46000 രൂപയും മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുത്തി. കാര്‍ഷിക മേഖലയില്‍ അടുക്കളതോട്ട പച്ചക്കറിക്ക് 15,00,000 രൂപ, നെല്‍കൃഷി വികസനത്തിന് 88,00000 രൂപ ഉള്‍പ്പടെ 1,18,00,000 രൂപയാണ് വകയിരുത്തിയത്. മൃഗസംരക്ഷണ ക്ഷീരമേഖലക്ക് 1,08,46,000 രൂപ വകയിരുത്തി.
നഗരത്തിലും പഞ്ചായത്ത് ഓഫിസിലും സി.സി.ടി.വി സ്ഥാപിക്കുന്നതിന് 11,00,000 രൂപ വകയിരുത്തി. കുറുമ്പാലക്കോട്ടയുടെ സംരക്ഷണ നവീകരണത്തിന് ടൂറിസം പദ്ധതിയില്‍പ്പെടുത്തി 1,00,00, 000 രൂപയും മാലിന്യ സംസ്‌കരണത്തിന് സീവേജ് പ്ലാന്റ് നിര്‍മ്മാണത്തിനും മറ്റുമായി 1,30,00000 രൂപയും വകയിരുത്തി. കബനി നദി സംരക്ഷണവും സൗന്ദര്യവല്‍ക്കരണത്തിനുമായി 6,00000 രൂപ വകയിരുത്തി. പുതിയ ബസ്റ്റാന്റിനും ബൈപ്പാസിനും യഥാക്രമം രണ്ട് കോടിയും ഒരു കോടി രൂപയുമായി വകയിരുത്തി.
എടവക പഞ്ചായത്ത്
ദ്വാരക: എടവക പഞ്ചായത്തിന് 28.35 കോടിയുടെ ബജറ്റ്. 2019-20 വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂഡമ്പത്ത് അവതരിപ്പിച്ചു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജില്‍സണ്‍ തുപ്പുക്കര, ആമിന അവറാന്‍, ആഷാ മെജോ, പഞ്ചായത്ത് സെക്രട്ടറി ഇ.കെ ബാലകൃഷണ്‍, മനു ജി. കുഴിവേലി, മെംബര്‍മാര്‍, ബ്ലോക്ക് മെംബര്‍മാര്‍ തുടങ്ങിയവരും നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.
28,01,76,000 രൂപ ആകെ ചിലവും 28,03,05,100രൂപ ആകെ വരവും 69,70,936 രൂപ നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. ഉല്‍പാദന മേഖല 2,50,82,000 രൂപയും സേവന മേഖലക്ക് 11,56,63,100 രൂപയും പശ്ചാത്തല മേഖലക്ക് 2,37,80,000 രൂപയും ക്ഷീരമേഖല, കാര്‍ഷിക മേഖല എന്നിവക്കും, പൊതുവിദ്യഭ്യാസത്തിനും തുക വകയിരിത്തിയിട്ടുണ്ട്. ബാലസൗഹൃദം പഞ്ചായത്ത് തുടര്‍ പ്രവര്‍ത്തതനങ്ങളുടെ ഭാഗമായും പദ്ധതികള്‍ ബജറ്റിന്റെ ഭാഗമാക്കിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനം ലൈഫ് ഭവന പദ്ധതി എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago