അഴീക്കലില്‍ മെക്കാനിക്കല്‍ ഡ്രഡ്ജിങ് പുനരാരംഭിച്ചു
കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്ത് മെക്കാനിക്കല്‍ ഡ്രഡ്ജിങ് പുനരാരംഭിച്ചു. തീരദേശ കപ്പല്‍ ഗതാഗതവും ലക്ഷദ്വീപില്‍ നിന്നുള്ള ചരക്കുനീക്കവും പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാക്കുന്നതിനു കപ്പല്‍ ചാനലിന്റെ ആഴം ആദ്യഘട്ടത്തില്‍ ആറുമീറ്ററായി വര്‍ധിപ്പിക്കണം.
ഇതിനായി 20 കോടി രൂപ ചെലവില്‍ വാങ്ങിയ ഡ്രഡ്ജറും പൈപ്പ് ലൈന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സജ്ജീകരിച്ച് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള മാരിടൈം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കു ഡ്രഡ്ജിങിനും മാനിങിനും നേരത്തെ കരാര്‍ നല്‍കിയിരുന്നെങ്കിലും കമ്പനിയുടെ മെല്ലെപ്പോക്ക് കാരണം കാര്യക്ഷമമായ ഡ്രഡ്ജിങ് നടക്കാതെ തുറമുഖം വഴിയുള്ള ചരക്കുനീക്കം നിലച്ച അവസ്ഥയിലായിരുന്നു.
തുറമുഖ വകുപ്പിന്റെയും കേരള മാരിടൈം ഡവലപ്‌മെന്റ് കോര്‍പറേഷന്റെയും നിര്‍ദേശങ്ങള്‍ അവഗണിച്ച കമ്പനിയെ കരാറില്‍ നിന്നൊഴിവാക്കുകയും കപ്പല്‍ ചാനല്‍ ഡ്രഡ്ജിങ് കേരള മാരിടൈം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നേരിട്ട് ഏറ്റെടുത്ത് ആരംഭിക്കുകയുമായിരുന്നു.
സെപ്റ്റംബര്‍ 16ന് ആരംഭിക്കുന്ന അടുത്ത കപ്പല്‍ സീസണില്‍ ആദ്യഘട്ട ഡ്രഡ്ജിങ് പൂര്‍ത്തിയാക്കി തുറമുഖം വഴിയുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ കഴിയുമെന്നാണ് ഉന്നത തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. മുടങ്ങിക്കിടന്ന അഴീക്കല്‍ തുറമുഖത്തെ ഡ്രഡ്ജിങ് വേഗത്തില്‍ പുനരാരംഭിക്കുന്നതിനു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഇടപെടലുകളും ഗുണകരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."