HOME
DETAILS

കൊവിഡ്-19: കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

  
backup
April 28 2020 | 16:04 PM

covid-one-indian-expatriate-died-in-kuwait

 

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. അറുപത്തിയൊന്നു വയസ്സുകാരനായ ഇന്ത്യന്‍ പൗരനാണ് ഇന്ന് മരിച്ചത്. ഇതോടെ കുവൈത്തിലെ കൊവിഡ് മരണസംഖ്യ 23 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

പുതുതായി 152 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 3440 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 64 ഇന്ത്യക്കാര്‍. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1682 ആയി. ഇന്ന് മരണപ്പെട്ട ഇന്ത്യന്‍ പൗരന്‍ മൂന്നു ദിവസമായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുവൈത്തില്‍ കൊവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ എട്ടായി.

ഇന്ന് രോഗം സ്ഥിരീകരിച്ച 64 ഇന്ത്യന്‍ പൗരന്മാര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് പകര്‍ന്നത്. ഇന്ത്യക്കാര്‍ക്ക് പുറമെ 20 കുവൈത്ത് പൗരന്മാര്‍, 12 ബംഗ്ലാദേശികള്‍, 14 ഈജിപ്ത് പൗരന്മാര്‍, ആറ് നേപ്പാള്‍ സ്വദേശികള്‍, അഞ്ച് പാക്കിസ്താന്‍ പൗരന്മാര്‍, മൂന്ന് സഊദികള്‍, രണ്ട് തുര്‍ക്കി സ്വദേശികള്‍ ഒരു സിറിയന്‍ പൗരനും ഒരു ജോര്‍ദാന്‍ പൗരനുമടക്കം 128 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊവിഡ് ബാധിച്ചത്.

വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ 15 കുവൈത്ത് സ്വദേശികള്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്.
ബാക്കി 9 പേര്‍ക്ക് രോഗം വന്നത് ഏതു വഴിയാണെന്ന് വ്യക്തമായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ചികിത്സയിലുണ്ടായിരുന്ന 164 പേര്‍ ഇന്ന് രോഗവിമുക്തരായി. ഇതോടെ 1176 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ 2241 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 67 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. തീവ്ര പരിചരണത്തിലുള്ള 37 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാര്‍ത്താമാധ്യമങ്ങളെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago