HOME
DETAILS
MAL
പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല: സുധീരന്
backup
April 06 2017 | 23:04 PM
തിരുവനന്തപുരം: പൊലിസ് അതിക്രമത്തെ ആവര്‍ത്തിച്ച് ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് വി.എംസുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.നീതിക്കായി നടത്തിയ ശ്രമങ്ങള്‍ സഫലമാകാതെ വന്നതിനാലാണ് ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബാംഗങ്ങളും പൊലിസ് ആസ്ഥാനത്ത് സത്യഗ്രഹത്തിനെത്തിയത്. അതിനുള്ള സാഹചര്യം ഒരുക്കുന്നതിനുപകരം അതിക്രൂരമായ അതിക്രമങ്ങളാണ് പൊലിസ് നടത്തിയത്. പൊലിസ് കാടത്തത്തിന്റെ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മാത്രമാണുള്ളത്. ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തിനാകില്ലെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."