HOME
DETAILS
MAL
സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ചെയ്തു: മുഖ്യമന്ത്രി
backup
April 06 2017 | 23:04 PM
മലപ്പുറം: ജിഷ്ണുവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ചെയ്തുവെന്നും ഇതിനിടയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ അപഹാസ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡി.ജി.പിയെ കാണാന്‍ ജിഷ്ണുവിന്റെ അമ്മ ഉള്‍പ്പെടെ ആറുപേര്‍ വരുമെന്നാണ് അറിയിച്ചിരുന്നത്. അനുമതിയില്ലാതെ തള്ളിക്കയറാന്‍ ശ്രമിച്ചവരെ പൊലിസ് തടയുകയായായിരുന്നു. ഈ സമയത്ത് നിലത്ത് കിടക്കുകയായിരുന്ന ജിഷ്ണുവിന്റെ അമ്മയെ എഴുന്നേല്പ്പിക്കാനാണ് പൊലിസ് ശ്രമിച്ചത്. ഇത് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."