HOME
DETAILS

ആഗ്‌നലും മിനോഷും ഇനി കണ്ണീരോര്‍മ

  
backup
February 28 2019 | 05:02 AM

%e0%b4%86%e0%b4%97%e0%b5%8d%e2%80%8c%e0%b4%a8%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%b7%e0%b5%81%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%95%e0%b4%a3%e0%b5%8d

ചാലക്കുടി: ആഗ്‌നലും മിനോഷും വേദനയുള്ള ഓര്‍മകളായി. നാടും നാട്ടുകാരും ഈ കൊച്ചുമിടുക്കര്‍ക്ക് കണ്ണീരോടെ വിട നല്‍കി. ചാലക്കുടിപുഴയുടെ കോട്ടകടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കഴിഞ്ഞ ദിവസം കാടുകുറ്റി ചിറമ്മേല്‍ ഷൈമോന്റെ മകന്‍ മിനോഷ് (13), അന്നനാട് പാനിക്കുളം ആന്റുവിന്റെ മകന്‍ ആഗ്‌നല്‍(13) എന്നിവര്‍ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരു പോലെ മികവ് പുലര്‍ത്തിയ പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ ഇനിയില്ലെന്നത് വിശ്വസിക്കാന്‍ അധ്യാപകര്‍ക്കും ആകുന്നില്ല. നര്‍മം കൊണ്ടും സൗഹൃദം കൊണ്ടും എല്ലാവരുടേയും മനസില്‍ ഇടം നേടിയ ഇണപിരിയാത്ത ഈ രണ്ട് മിടുക്കന്‍മാരും മരണത്തിലും ഒന്നിച്ചു എന്നോര്‍ക്കുമ്പോള്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വിതുമ്പലടക്കാനാകുന്നില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ രാവിലെ ഒന്‍പതിന് അന്നനാട് യൂനിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു.
സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പുറമെ നാട്ടുകാരും അന്ത്യോപചാരമര്‍പ്പിക്കാനെത്തി. കഴിഞ്ഞ ദിവസം രാവിലെ 12ഓടെയായിരുന്നു സംഭവം. അന്നനാട് യൂനിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ ഇരുവരും മറ്റൊരു സുഹൃത്തിനൊപ്പം പുഴക്കടവിലെത്തിയത്. മിനോഷും ആഗ്‌നലും കുളിക്കാനിറങ്ങി. എന്നാല്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുഴക്കടവിലിരുന്നു. കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിതാഴുന്ന ഇരുവരേയും കണ്ട് കരക്കിരിക്കുകയായിരുന്ന വിദ്യാര്‍ഥിയാണ് ഒച്ചവച്ച് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണവും സംഭവിച്ചു. ആഗ്‌നലിന്റെ സംസ്‌കാരം അന്നനാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയിലും മിനോഷിന്റെ സംസ്‌കാരം കാടുകുറ്റി ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലും നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago