നായകന്റെ ഫ്രീകിക്ക് ഗോളില്‍ സെര്‍ബിയക്ക് വിജയം
സമാറ: കോസ്‌റ്റോറിയക്കെതിരേ ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയക്ക് എതിരില്ലാത്ത ഒരു ഗോള്‍ വിജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം. കളി ആരംഭിച്ചപ്പോള്‍ 16 മിനുറ്റ് കഴിഞ്ഞാണ് കോസ്‌റ്റോറിക്കയുടെ പ്രതിരോധം പൊളിക്കാന്‍ സെര്‍ബിയക്ക് കഴിഞ്ഞത്.
പോസ്റ്റിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്ക് നായകന്‍ കൊളോറോവ് മനോഹരമായ ഷോട്ടിലൂടെ ഗോളാക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതി ഇരു ടീമുകള്‍ക്കും ഗോളുകളൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ പകുതിയില്‍ ഭൂരിഭാഗവും പന്ത് കൈയിലുണ്ടായിരുന്നുവെങ്കിലും കോസ്റ്ററിക്കയുടെ പ്രതിരോധത്തില്‍ തട്ടി സെര്‍ബിയന്‍ ആക്രമണങ്ങള്‍ നിന്നു. സെര്‍ബിയ മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ കോസ്റ്ററിക്ക പ്രതിരോധം ശക്തമാക്കി.
56ാം മിനുറ്റിലാണ് കോസ്‌റ്റോറിക്കയുടെ പ്രതിരോധത്തിന്റെ കാവല്‍ക്കാരനായ റയല്‍ മാഡ്രിഡ് ഗോളി നവാസിന്റെ കൈകള്‍ ചോര്‍ന്നത്. മത്സരത്തില്‍ 1-0ത്തിന് സെര്‍ബിയ ജയിക്കുകയും ചെയ്തു.
That Kolarov free kick #CRCSRB #Kolarov pic.twitter.com/KpyxKoqNtA
— InterYaSkriniar ??????????? (@InterYaSkriniar) June 17, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."