HOME
DETAILS
MAL
കുറ്റക്കാരന്‍ ഒബാമയെന്ന് ട്രംപ്
backup
April 06 2017 | 23:04 PM
വാഷിങ്ടണ്‍: സിറിയയില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണം രാസായുധപ്രയോഗം തന്നെയെന്ന് സ്ഥിരീകരണം വന്നതിനു തൊട്ടുപിന്നാലെ സംഭവത്തിനു പിന്നില്‍ ഒബാമയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സിറിയയിലെ ബശര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ ഈ ക്രൂരതയ്ക്കു കാരണം അമേരിക്കയിലെ മുന്‍ സര്‍ക്കാരിന്റെ കഴിവുകേടും നിശ്ചയദാര്‍ഢ്യമില്ലായ്മയുമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
രാസായുധപ്രയോഗത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന് 2012 ല്‍ ഒബാമ വ്യക്തമാക്കിയിരുന്നുവെങ്കിലും ഒന്നും ചെയ്തില്ലെന്നും ട്രംപ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."