ആ ഇരട്ടക്കുട്ടികളുടെ പിതാവ് ഇനി തനിച്ചാണ്
ദമസ്‌കസ്: രാസായുധപ്രയോഗത്തില്‍ കൊല്ലപ്പെട്ട ഇരട്ടകളുടെ പിതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. അബ്ദുല്‍ ഹമീദ് അല്‍ യൂസുഫ് എന്ന 29 കാരന്റെ കുടുംബത്തിലേക്കാണ് ദുരന്തം വിഷവാതകത്തിന്റെ രൂപത്തില്‍ എത്തിയത്. ഒന്‍പത് മാസം പ്രായമായ അയ, അഹ്്മദ് എന്നീ ഇരട്ടകളാണ് അബ്ദുല്‍ ഹമീദിന് നഷ്ടപ്പെട്ടത്. കടനടത്തി ഉപജീവനം നടത്തുന്ന ഇദ്ദേഹത്തിന്റെ വീടിനു സമീപമാണ് യുദ്ധവിമാനങ്ങള്‍ വിഷവാതകം വര്‍ഷിച്ചത്.
ഇരട്ടക്കുട്ടികളും ഭാര്യ ദലാല്‍ അഹ്മദും ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ചുവെന്ന് ഹമീദ് ഓര്‍ക്കുന്നു. തന്റെ കുടുംബത്തിലെ 22 പേരെയാണ് വിവിധ ആക്രമണങ്ങളില്‍ ഇതുവരെ നഷ്ടപ്പെട്ടതെന്ന് ഈ ഹതഭാഗ്യനായ പിതാവ് പറയുന്നു. മക്കളെയും ഭാര്യയെയും ഖബറടക്കിയതും മറ്റു ബന്ധുക്കളുടെ ഖബറിടമുള്ള ഖബര്‍സ്ഥാനിലായിരുന്നു. കഴിഞ്ഞ ദിവസം അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറാണ് നിസംഗതയോടെ ഇരട്ടക്കുട്ടികളുടെ മൃതദേഹവുമായി ഇരിക്കുന്ന യുവാവിന്റെ ചിത്രം പകര്‍ത്തിയത്. വൈറലായ ചിത്രം സിറിയന്‍ യുദ്ധക്രൂരതയുടെ കണ്ണീര്‍കാഴ്ചയായി മാറിയിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."